Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

കളമശ്ശേരി കാർഷികോത്സവം യുവാക്കൾക്ക് പ്രചോദനമായി സഹോദരിമാരുടെ സംരംഭം

23 August 2023 12:15 PM

വീടിനോട് ചേർന്ന മുറിയിൽ നിന്നും ആരംഭിച്ച ചെറിയ സംരംഭക യൂണിറ്റിൽ നിന്നും ത്രീവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന വലിയ ബ്രാന്റായി വളർന്ന കഥയാണ് കളമശ്ശേരി സ്വദേശികളായ വർഷ പി. ബോസിനും സഹോദരിമാർക്കും പറയാനുള്ളത്. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന്റെ ഭാഗമായുള്ള വിപണന മേളയിൽ ബ്രാന്റിന്റെ ഉത്പന്നങ്ങളുമായി എത്തി യുവ സംരംഭകർക്ക് പ്രചോദനമാവുകയാണ് വർഷയും, സഹോദരിമാരായ വിസ്മയയും, വൃന്ദയും.


കറികളിൽ ഉപയോഗിക്കുന്ന കായം അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഇത് എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഉത്പാദിപ്പിച്ചു കൂടാ എന്ന വർഷയുടെ ചിന്തയിൽ നിന്നാണ് ത്രീവീസ് എന്ന ബ്രാൻഡിന്റെ ജനനം. എം.ബി.എ പഠനത്തിനുശേഷമാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്ക് വർഷ എത്തുന്നത്.


2019 ൽ വീട്ടിൽ തന്നെ ഉല്പാദനം തുടങ്ങിയ സംരംഭം നാലു വർഷങ്ങൾ പിന്നിടുമ്പോൾ പതിനഞ്ചോളം പേർക്ക് തൊഴിൽ നൽകുന്ന ദിനംപ്രതി ഒരു ടണ്ണോളം ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന വലിയ സംരംഭമായി കഴിഞ്ഞു. കളമശ്ശേരി റോക്ക് വെൽ റോഡിലാണ് യൂണിറ്റിന്റെ പ്രവർത്തനം. കമ്പനിയുടെ നിർമ്മാണ യൂണിറ്റിൽ 10 പേരും വിതരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരും പ്രവർത്തിക്കുന്നുണ്ട്.


കായത്തിൽ നിന്ന് തുടങ്ങി കറി പൗഡറുകൾ, പുട്ടുപൊടി തുടങ്ങിയ പ്രഭാത ഭക്ഷണത്തിന് ആവശ്യമായ പൊടികളും ത്രീവീസ് ഉല്പാദിപ്പിച്ച് വരുന്നുണ്ട്. എറണാകുളം മുതൽ തിരുവനന്തപുരം വരെ ഇവരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്. അച്ഛൻ പ്രശാന്ത് ബോസും, അമ്മ സരള പ്രശാന്തും ഇവർക്ക് പിന്തുണയുമായി കമ്പനിയോടൊപ്പം പ്രവർത്തിച്ചു വരുന്നു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration