Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

പച്ചക്കറികളും വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളുംമറ്റെന്തായാലും വില്‍ക്കാന്‍ താത്പര്യമുണ്ടോ ? നിയര്‍2മി ആപ്പുണ്ട്

21 August 2023 01:55 PM

വീട്ടുവളപ്പില്‍ വിളയുന്ന പച്ചക്കറികളും വീട്ടില്‍ ഉണ്ടാക്കുന്ന ചില പലഹാരങ്ങളും മറ്റെന്തായാലും വീട്ടാവശ്യത്തിന് എടുത്ത ശേഷം ബാക്കിയുള്ളത് വില്‍ക്കാന്‍ താത്പര്യമുണ്ടോ? അത്തരം താത്പര്യമുള്ളവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്മിഷന്‍ പാലക്കാട് വിഭാഗത്തിന്റെ പിന്‍ന്തുണയോടെ ആരംഭിച്ച ഒരു ആപ്പുണ്ട്. നിയര്‍2മി ആപ്പ്. ഇടനിലക്കാരില്ലാതെ എത്ര കുറഞ്ഞ അളവിലും ഈ ആപ്പിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാം.


വടവന്നൂര്‍ സ്വദേശി അരുണ്‍ നാരായണന്‍കുട്ടിയും ഭാര്യ രശ്മിയും ചേര്‍ന്നാണ് കുറഞ്ഞ അളവില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുള്ള ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, പലഹാരങ്ങള്‍, അരി, മുളക്‌പൊടി, മല്ലിപൊടി, കോഴി, മീന്‍ തുടങ്ങിയ എന്തും വില്‍ക്കാനും വാങ്ങാനും സാധിക്കും.


ഇടനിലക്കാരില്ലാതെ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാമെന്നതാണ് ആപ്പ് കൊണ്ടുള്ള പ്രയോജനം. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വാങ്ങാനും വില്‍ക്കാനും സൗകര്യപ്രദമാവുന്ന രീതിയില്‍ ഉത്പന്നങ്ങളെ ഹോം മെയ്ഡ്, കുടുംബശ്രീ, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങനെ തരം തിരിച്ചാണ് നല്‍കിയിരിക്കുന്നത്.



ആപ്പ് ഉപയോഗരീതി


near2me.app എന്ന് ബ്രൗസറില്‍ കൊടുത്ത് ആപ്പില്‍ പ്രവേശിക്കാം. മൊബൈല്‍ നമ്പര്‍ കൊടുത്ത് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ആപ്പ് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യാം. ഉത്പന്നങ്ങള്‍ എത്ര ചെറിയ അളവിലുള്ളതാണെങ്കിലും അവ ചിത്രമെടുത്ത് ആപ്പില്‍ പോസ്റ്റ് ചെയ്യാം. പഴങ്ങളുടെയും പച്ചക്കറികളുടെയും വില്‍പനക്കുള്ള വില നിലവാരം അറിയാന്‍ വി.എഫ്.പി.സി.കെയുടെ ലിങ്കും ആപ്പില്‍ ലഭ്യമാണ്.



നിയര്‍2മി ആപ്പിന് അടിസ്ഥാന സൗകര്യമൊരുക്കിയത് സ്റ്റാര്‍ട്ടപ് മിഷന്‍


സ്റ്റാര്‍ട്ടപ് മിഷനാണ് നിയര്‍2മി ആപ്പിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയിട്ടുള്ളത്. സ്റ്റാര്‍ട്ടപ് മിഷന്റെ പാലക്കാട് പോളിടെക്‌നിക്ക് അഡ്മിന്‍ ബ്ലോക്കിലാണ് നിയര്‍2മി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ സാമ്പത്തിക വികസനം, സ്ത്രീ ശാക്തീകരണം, സ്വയംപര്യാപ്തമായ സമൂഹം, പ്രാരംഭ സംരംഭകര്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ആശയം വികസിപ്പിച്ചതെന്ന് അരുണ്‍ നാരായണന്‍കുട്ടി പറയുന്നു. സ്വകാര്യകമ്പനികളില്‍ രാജ്യത്തിനകത്തും പുറത്തുമായി ജോലി ചെയ്യുകയായിരുന്ന അരുണ്‍ നാട്ടിലെത്തി ജൈവ കൃഷിയിലേക്ക് കടന്നതോടെയാണ് ചെറുകിട കര്‍ഷകരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നത്. അതിന് പരിഹാരമായാണ് ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration