Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

നൈപുണ്യ പരിശീലകരുടെ വിവര ശേഖരണം തുടങ്ങി

17 July 2023 07:50 PM

അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നൈപുണ്യ പരിശീലകരുടെ രജിസ്ട്രേഷന്‍ ഡ്രൈവിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രജിസ്ട്രേഷന്‍ ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എന്‍.ഐ ഷാജു നിര്‍വഹിച്ചു. നല്ല തൊഴിലിന് നല്ല പരിശീലനം വേണം. മികച്ച തൊഴില്‍ പരിശീലകരെ വാര്‍ത്തെടുക്കുന്നതിലൂടെ യുവതീ യുവാക്കാളില്‍ തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് എ.ഡി.എം പറഞ്ഞു.


നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണത്തിനുള്ള ഡ്രൈവിന് സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് നേതൃത്വം നല്‍കുന്നു. ജില്ലയിലെ യുവതീ യുവാക്കളില്‍ നൈപുണ്യവും പ്രാപ്തരായ തൊഴില്‍ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലകരെയും കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പരിശീലനം നല്‍കാന്‍ പ്രാപ്തരായവരുടെയും യോഗ്യത ഉള്ളവരുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവിധ മേഖലകളിലെ പരിശീലകരുടെ സമഗ്രമായ ഡാറ്റാബേസ് ഡ്രൈവിലൂടെ സൃഷ്ടിക്കും.


വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നല്‍കുന്നതിന് പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകളുടെ അഭാവം കേരളത്തിലെ നൈപുണ്യ ആവാസ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ പ്രശനം പരിഹരിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നത്. ഡ്രൈവിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന പരിശീലകര്‍ക്ക് കെ.എ.എസ്.ഇ യുടെ ടി.ഒ.ടി അക്കാദമി പ്രത്യേക പരിശീലനം നല്‍കി അംഗീകൃത പരിശീലകര്‍ എന്ന നിലയില്‍ സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്തരത്തില്‍ വിവിധ മേഖലയില്‍ അംഗീകൃത പരിശീലകരുടെ ഡാറ്റാബേസ് തയ്യാറാക്കി അതില്‍ നിന്നും ഒരു ഡയറക്ടറി രൂപീകരിക്കുകയും അവ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജന്‍സികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.


രജിസ്ട്രേഷന്‍ ഡ്രൈവ് വഴി പരിശീലകരെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിലൂടെ പരിശീലകരുടെ എണ്ണം തിരിച്ചറിയാനും അവരുടെ വൈദഗ്ധ്യം വിലയിരുത്താനും മെച്ചപ്പെടുത്തല്‍ ആവശ്യമായ മേഖലകള്‍ മനസ്സിലാക്കാനും കഴിയും. https://form.jotform.com/harshakase/trainer-registration-form എന്ന ലിങ്കിലൂടെ പരിശീലകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് totacademy@kase.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. കെ.എ.എസ്.ഇ ജില്ലാ കോര്‍ഡിനേറ്റര്‍ വരുണ്‍ മാടമന പദ്ധതി വിശദീകരിച്ചു. ഡി.ടി.പി.സി പ്രതിനിധി വി.ജെ ഷിബു, വിദ്യാഭ്യാസ വകുപ്പ് എ.പി.എഫ്.ഒ പി.ആര്‍ ജോഷി, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ്, കല്‍പ്പറ്റ ഗവ. ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍ എസ്. ജീവന്‍ ജോണ്‍, മീനങ്ങാടി പോളി ടെക്നിക് ഇന്‍സ്ട്രക്ടര്‍ എന്‍.സി ജറീഷ്, കുടുംബശ്രീ പ്രതിനിധി കെ.എസ് പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration