Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

സ്ട്രീറ്റ് ടൂറിസം: വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് തയ്യാറാക്കി

12 July 2023 04:05 PM

സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തി വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് തയ്യാറാക്കി. കളരിപ്പയറ്റ് സെന്റര്‍, മണ്‍പാത്ര നിര്‍മ്മാണം, കൊട്ട നെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിര്‍മ്മാണം, കള്ള് ചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴില്‍, നാടന്‍കലകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുകയാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകള്‍ ഔദ്യോഗികമായി അറിയിച്ചതിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്റെ https://www.keralatourism.org/responsible-tourism ല്‍ പ്രസിദ്ധീകരിക്കും. ശേഷം അത് വഴി ടൂറിസ്റ്റുകള്‍ക്ക് പാക്കേജുകള്‍ ബുക്ക് ചെയ്യാം.


സംസ്ഥാനത്തെ 10 പഞ്ചായത്തുകളിലാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൃത്താല പട്ടിത്തറ പഞ്ചായത്തുകളില്‍ ടൂറിസം വികസന സമിതി രൂപീകരിക്കുകയും ടൂറിസം റിസോഴ്സ് ഡയറക്ടറി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ പട്ടിത്തറ, തൃത്താല പഞ്ചായത്തുകളിലായി പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍, കലാകാരന്മാര്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ 250-ഓളം യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷനായി റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്റെ അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കണം. അപേക്ഷാഫോറം ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലും ജില്ലാ ഓഫീസുകളിലും ലഭ്യമാണ്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവയാണ് രജിസ്ട്രേഷന് വേണ്ടത്.


ടൂറിസം വകുപ്പ് ലൈസന്‍സുള്ളവര്‍ക്ക് ഹോം സ്റ്റേ തുടങ്ങാം


ടൂറിസം വകുപ്പ് ലൈസന്‍സുള്ളവര്‍ക്കാണ് ഹോം സ്റ്റേ തുടങ്ങാന്‍ സാധിക്കുക. ടൂറിസം വകുപ്പിന്റെ  http://keralatourism.gov.in/classificationofhomestays/classification-criteria.php എന്ന ലിങ്കില്‍ ലൈസന്‍സിനായുള്ള നിര്‍ദേശങ്ങള്‍ കാണാം. വീടിന്റെ മുറികളുടെ ചതുരശ്ര അടി വലുപ്പം, അറ്റാച്ച്ഡ് ബാത്റും തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലൈസന്‍സ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഓഫീസിലും വെബ്സൈറ്റിലും ലഭിക്കും. അപേക്ഷാഫോറവും വെബ്സൈറ്റില്‍ ലഭിക്കും. നല്‍കുന്ന താമസ സൗകര്യങ്ങളുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ ഹോംസ്റ്റേ യൂണിറ്റുകളെ മൂന്ന് ഡയമണ്ട് ഹോംസ്റ്റേ, ഗോള്‍ഡ് ഹോം സ്റ്റേ, സില്‍വര്‍ ഹോംസ്റ്റേ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിച്ചിട്ടുണ്ട്. ഫാം സ്റ്റേ, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍, ക്ലോത്ത് ബാഗ്, പേപ്പര്‍ ബാഗ് പരിശീലനം തുടങ്ങിയവയുടെ പരിശീലനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാലക്കാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. അരുണ്‍കുമാര്‍ അറിയിച്ചു.


മാര്‍ച്ചില്‍ തൊഴില്‍ പരിശീലനങ്ങളുടെ ആദ്യഘട്ടമായി ഹോംസ്റ്റേ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചിരുന്നു. തൃത്താലയിലെ പ്രാദേശിക ജനതക്ക് ഹോംസ്റ്റേയിലൂടെ ടൂറിസം മേഖലയിലേക്ക് കടന്നുവരാനുള്ള സൗകര്യമൊരുക്കി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ 41 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.


ഹോംസ്‌റ്റേ ലൈസന്‍സിന് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍


* പഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷനില്‍നിന്നുള്ള റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ്


* ഭൂമിയുടെ നികുതി അടച്ച രശീതി


* പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്


* ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഓഫീസില്‍നിന്നുള്ള രജിസ്ട്രേഷന്‍


* കെട്ടിടത്തിന്റെ നിലവിലുള്ള പ്ലാന്‍


* കെട്ടിടത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമുള്ള രണ്ട് ഫോട്ടോ


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration