Saturday, May 11, 2024
 
 
⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
News

ആധാറിലെ വ്യക്തി വിവരങ്ങള്‍ പുതുക്കണം

14 June 2023 02:45 PM

പത്തു വര്‍ഷമോ അതിനു മുകളിലോ ആയ ആധാര്‍ കാര്‍ഡിലെ പൗരന്‍മാരുടെ വ്യക്തി വിവരങ്ങളും, വിലാസവും പുതുക്കണമെന്ന് സംസ്ഥാന ആധാര്‍ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ അറിയിച്ചു. ജില്ലയിലെ ആധാര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല നിരീക്ഷണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാര്‍ കാര്‍ഡ് ലഭിച്ച് പത്തു വര്‍ഷമോ  അതിനു മുകളിലോ ആയിട്ടുള്ളതും, ആധാര്‍ എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്താത്തവരുമായ എല്ലാ വ്യക്തികളും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്യണം.


പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വ്യക്തിഗത വിവരങ്ങളും, വിലാസവും പുതുക്കാവുന്നതാണ്.  ഇലന്തൂര്‍ ബ്ലോക്കില്‍ 12 ഉം, മല്ലപ്പള്ളി ബ്ലോക്കില്‍ അഞ്ചും, കോയിപ്രം ബ്ലോക്കില്‍ ആറും, പുളിക്കീഴ് ബ്ലോക്കില്‍ ഏഴും, പന്തളം ബ്ലോക്കില്‍ 10ഉം, പറക്കോട് ബ്ലോക്കില്‍ 14 ഉം, കോന്നി ബ്ലോക്കില്‍ ആറും, റാന്നി ബ്ലോക്കില്‍ 12 ഉം അക്ഷയ കേന്ദ്രങ്ങളിലാണ് ആധാര്‍ അപ്‌ഡേഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്.


കൂടാതെ, my Aadhaar(www.my aadhaar.uidai.gov.in) പോര്‍ട്ടലിലെ അപ്‌ഡേറ്റ് ഡോക്യുമെന്‌റ്‌ എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായും വിവരങ്ങള്‍ ചേര്‍ക്കാം. ആധാര്‍ കേന്ദ്രങ്ങളില്‍ വിവരങ്ങള്‍ പുതുക്കാന്‍ എത്തുന്ന സന്ദര്‍ഭത്തില്‍ ആധാറിലേതു പോലെയുള്ള പേര്, വിലാസം എന്നിവ വ്യക്തമാക്കുന്ന ആധാര്‍ അല്ലാത്ത മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടത് നിര്‍ബന്ധമാണ്.

കുട്ടികളുടെ അഞ്ചു വയസിലെയും, 15 വയസിലെയും നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ അടിയന്തിരമായി ലിങ്ക് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു.


യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഡിസിആര്‍ബി ഡിവൈഎസ്പി ആര്‍. ബിനു, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്, യുഐഡിഎഐ പ്രോജക്ട് മാനേജര്‍ ടി. ശിവന്‍, ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി അംഗങ്ങള്‍, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration