Saturday, May 11, 2024
 
 
⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
News

നവ്യാനുഭവമാകും ഈ സുരങ്കയിലൂടെയുള്ള യാത്ര

12 May 2023 01:25 PM






എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കേരള ടൂറിസം വകുപ്പിന്റെ മനോഹരമായ സ്റ്റാളിൽ എത്തിയാൽ മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും വിളിച്ചോതുന്ന സുരങ്കയും ഏലത്തോട്ടവും നമ്മുക്ക് കാണാനാവും. ‘സുരങ്ക’ നൽകുന്ന കുളിർമയും കാഴ്ചയും ഇവിടെ നിന്നു അനുഭവിച്ചറിയാം. ചെറുവെട്ടത്തിൽ സുരങ്കത്തിലൂടെയുള്ള യാത്ര നവ്യാനുഭവം പകരും.


കുന്നിൻ ചെരിവിൽ ഭൂമിക്ക് സമാന്തരമായി തുരന്ന് വെള്ളം ശേഖരിക്കുന്ന രീതിയിലാണ് സുരങ്ക. മലയാളത്തിൽ തുരങ്കമെന്നാണ് പറയുന്നത്. തുളുവിൽ സുരങ്കയെന്നും പറയും. അകത്ത് കയറിയാൽ ഏലച്ചെടികളും സെൽഫി എടുക്കാനായി പായയിൽ നിർമിച്ച കുടിലും കാണാനാകും. ഗ്രാമീണ ടൂറിസത്തിന്റെ ആശയം പകർന്നാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും മുനിയറയും ഒരുക്കിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. ഇതോടുകൂടി പ്രദർശനമേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ സ്റ്റാൾ മാറിക്കഴിഞ്ഞു.


കാസർഗോഡ് ജില്ലയിലെ മലമ്പ്രദേശങ്ങളിൽ വെള്ളത്തിനായി നിർമിക്കുന്ന തുരങ്കമാണ് ‘സുരങ്ക’.15 അടി നീളവും 10 അടി ഉയരവുമുള്ള സുരങ്ക കടന്ന് പുറത്തേക്ക് പോകുന്നത് ഒരു വേറിട്ട അനുഭവമാണ്. നിരവധി പേരാണ് ഏലത്തോട്ടത്തിൽ എത്തി സെൽഫിയെടുത്ത് മടങ്ങുന്നത്. പ്രത്യേകതരം ലൈറ്റുകളുടെ ഭംഗിയും ഏലത്തോട്ടത്തിന്റെ കാഴ്ചകൾ കൂടുതൽ മനോഹരമാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ആയി വിനോദത്തിന് ഏലത്തോട്ടത്തിനിടയിൽ നിന്ന് അമ്പെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിനോദ സഞ്ചാര ഇടങ്ങളെക്കുറിച്ചുള്ള വീഡിയോകൾകണ്ടു മടങ്ങാം.








See translation















































Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration