Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ  ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

15 March 2023 12:35 AM

 നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ  (എൻ.ഐ.എഫ്.എൽ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദേശങ്ങളിൽ തൊഴിൽ  തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരത്തെ നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപം മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ പ്രകാശനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്യം ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും നിർവഹിച്ചു.


വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ  തിരുവനന്തപുരത്തിന് പുറമേ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.


            ആദ്യഘട്ടത്തിൽ ഇംഗീഷ് ഭാഷയിൽ ഒ.ഇ.റ്റി (O.E.T-Occupational English Test), ഐ.ഇ.എൽ.ടി എസ്. (I.E.L.T.S-International English Language Testing System),ജർമ്മൻ ഭാഷയിൽ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ബി2 ലെവൽ വരെയും പഠിക്കാൻ  അവസരം ഇവിടെ ഉണ്ടാകും.  ഇതിൽ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള O.E.T യുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കും. 25 പേർ വീതമുളള മൂന്നു ബാച്ചുകൾക്ക് ഒരേ സമയം പരിശീലനം ലഭ്യമാക്കുന്ന തരത്തിലാണ് സെന്റർ.   ആദ്യഘട്ടത്തിൽ രണ്ടു ഷിഫ്റ്റുകളിലായി ആറു ബാച്ചിന് പരിശീലനം ലഭ്യമാക്കും. രാവിലെ 9 മുതൽ 12.30 വരെയും ഉച്ചയ്ക്കുശേഷം 12.30 മുതൽ 4.30 വരെയുമാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.  യോഗ്യരായ അധ്യാപകർ, ആരോഗ്യകരമായ  അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.


            നോർക്കയുടെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ഭാഷാ പഠനം എല്ലാവർക്കും പ്രാപൃമാക്കാർ കഴിയും വിധം ഫീസ് സബ്സിഡി നൽകുന്നുണ്ട്. ജനറൽ വിഭാഗത്തിലുൾപ്പെട്ട ആളുകളുടെ 75 ശതമാനം ഫീസും സർക്കാർ സബ്സിഡിയായി നല്കുമ്പോൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കും ഫീസ് പൂർണമായും സൗജന്യമായിരിക്കും.


            തൈക്കാട് മേട്ടുകട ജംങ്ഷനിലെ എൻ.ഐ.എഫ്. എൽ സെന്ററിൽ  നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ശ്യാം ചന്ദ്,  പ്രവാസി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എം. രാധാകൃഷ്ണൻ, കേരളത്തിലെ ഹോണററി ജർമ്മൻ കൗൺസൽ ഡോ. സെയ്ദ് ഇബ്രാഹിം, നോർക്ക ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അസ്സോസ്സിയേറ്റ് പ്രൊഫസർ പി.ജി അനിൽ തുടങ്ങിയവർ സംബന്ധിച്ചു.


            ഇൻസ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.nifl.norkaroots.org സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ 1800 425 3939 (ഇന്ത്യയിൽനിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration