Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News IFFK

ചലച്ചിത്ര ലഹരി ജനങ്ങളിലെത്തിക്കാൻ മീഡിയ സെൽ; ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്ജ്

05 December 2022 07:15 PM

താരസാന്നിധ്യങ്ങൾക്കപ്പുറത്തുള്ള ചർച്ചകൾ പൊതുജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് ഐ.എഫ്.എഫ്.കെ മീഡിയ സെല്ലിനുണ്ടാകേണ്ടതെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്ജ്.

 

മേളയിൽ സ്ത്രീ ചലച്ചിത്രപ്രവർത്തകരുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നത് മികച്ച മാറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്ല എന്ന പ്രത്യേകതയും ഡിസംബർ 9ന് തലസ്ഥാനത്ത് നടക്കുന്ന ചലച്ചിത്രമേളയുടെ ആകർഷണമാണെന്നും മന്ത്രി പറഞ്ഞു. അടിച്ചേൽപ്പിക്കപ്പെടുന്നതല്ല മാനവീകതയ്ക്കായുള്ള കാഴ്ചകളാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലൊരുക്കിയിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു പറഞ്ഞു.

 

ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വാർത്തകൾ, ദൈനംദിന വിശേഷങ്ങൾ, അറിയിപ്പുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദശകലങ്ങൾ എന്നിവയും മീഡിയാ പാസും മേളയുടെ വിശദാംശങ്ങൾ ഉൾപ്പെട്ട കിറ്റും മീഡിയാ സെല്ലിൽ നിന്നും മാധ്യമങ്ങൾക്ക് ലഭിക്കും. ജേണലിസം, മാസ് കമ്യൂണിക്കേഷൻ കോഴ്സ് വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നും തെരഞ്ഞെടുത്തവരാണ് മീഡിയെ സെല്ലിൽ സേവനങ്ങൾ നൽകുന്നത്.

 

ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്,  അക്കാദമി എക്സിക്യൂട്ടീവ് ബോർഡ് അംഗം ശങ്കർ രാമകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം ജോബി, ഫെസ്റ്റിവൽ ഡെപ്യൂട്ടീ ഡയറക്ടർ എച്ച്. ഷാജി, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദിപീക സുശീലൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പ് അഡീഷണൽ ഡയറക്ടർ അബ്ദുൾ റഷീദ്, മീഡിയ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുരേഷ് കുമാർ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം എന്നിവർ പങ്കെടുത്തു.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration