Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

അറിയിപ്പുകൾ

29 November 2022 01:20 PM

സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലികമായി സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. സർക്കാർ അംഗീകൃത GNM/BSc നഴ്സിംഗ് കോഴ്സാണ് യോഗ്യത. കേരള നഴ്സസ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കൂടിക്കാഴ്ചക്കായി നവംബർ 30 ന് രാവിലെ 11.00 മണിക്ക് ഗവ. ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2365367


ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്


ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 നും 35 നുമിടയിൽ പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഡിസംബർ 12 വരെ അപേക്ഷിക്കാം. പ്രിൻസിപ്പൽ ,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ ,04734296496, 8547126028.


അറിയിപ്പ്


കോഴിക്കോട് ജില്ലയിൽ എൻ.സി.സി വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II (വിമുക്തഭടന്മാർക്കു മാത്രം) തസ്തികയിലേയ്ക്ക് (കാറ്റഗറി നമ്പർ 439/2014) 12.12.2017 തീയതിയിൽ നിലവിൽ വന്ന 1147/2017/SS II നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും 13.12.2021 നു അർദ്ധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 14.12.2021 പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.


ക്വട്ടേഷനുകൾ ക്ഷണിച്ചു


കോഴിക്കോട് ഡി.ടി.പി.സിയുടെ കീഴിലുള്ള സരോവരം ബയോപാർക്കിൽ സിസി ടിവി റിപ്പയറും അനുന്ധ പ്രവർത്തികളും ചെയ്യുന്നതിനായി വിവിധ

ഏജൻസികൾ /വ്യക്തികൾ എന്നിവരിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2720012 എന്ന നമ്പറിലോ www.kozhikodedtpc.com എന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.


അപേക്ഷ ക്ഷണിച്ചു


ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്കുള്ള ധനസഹായത്തിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ രജിസ്റ്റര്‍

ചെയ്തിട്ടുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും കൺസ്യൂമർ വെൽഫെയർ കോർപ്പസ് ഫണ്ട് ഗൈഡ്ലൈൻസ് 2014 അനുസരിച്ചുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 10ന് മുന്‍പായി ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 -2370655


അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടലുണ്ടി ഖാദി നെയ്ത്ത് കേന്ദ്രത്തിലെ 20 വനിതകൾക്ക് പരിശീലനം നൽകുന്നതിന് പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 6 മാസത്തേക്കാണ് നിയമനം. അപേക്ഷകർ ഖാദി കമ്മീഷന്റെ ഒരു മാസത്തെ ഖാദി കാര്യകർത്താ കോഴ്സ് ന്യൂ വീവേഴ്സ് ട്രെയിനിംഗ് കഴിഞ്ഞവരും, കുപ്പടം നെയ്ത്തിൽ ചുരുങ്ങിയത് 5 വർഷം പരിചയവും പരിശീലനം നൽകാൻ കഴിയുന്നവരും ആയിരിക്കണം. ഈ മേഖലയിൽ നിന്ന് റിട്ടയർ ചെയ്തവരെയും പരിഗണിക്കുന്നതാണ്. അപേക്ഷകൾ ഡിസംബർ 10 ന് മുമ്പായി വ്യവസായ വികസന ഓഫീസർ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മാത്തറ. കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :0495 2430799


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration