Friday, May 10, 2024
 
 
⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു
News

ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റം- മന്ത്രി

28 November 2022 01:25 PM







പേരാമ്പ്ര ബ്ലോക്ക് ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും സംഘടിപ്പിച്ചു 




ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റമാണെന്ന് മൃ​ഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി. പേരാമ്പ്ര ബ്ലോക്ക് ക്ഷീര കർഷക സം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കെെവരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.


ക്ഷീര കർഷകർക്ക് ആശ്വാസകരമാവുന്ന വിവിധ പദ്ധതികൾ ഇതിന്റെ ഭാ​ഗമായി നടന്നു വരുന്നുണ്ട്. കാലിതീറ്റക്ക് ​ഗുണനിലവാരം ഉറപ്പിക്കുന്നതിനായി ബില്ല് കൊണ്ടുവരുന്നത് പരി​ഗണനയിലാണ്. സെലക്ഷൻ കമ്മിറ്റി ചേർന്ന് ഇതിനായുള്ള നടപടികൾ നടത്തി വരികയാണ്. കർഷകരുടെ അഭിപ്രായം കൂടി പരി​ഗണിച്ച് ഏറ്റവും നല്ല കാലിതീറ്റകൾ കേരളത്തിലെ ക്ഷീര കർഷകർക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.




തീറ്റപുൽ, ചോളം എന്നിവയുടെ കൃഷി വ്യാപകമാക്കാനാണ് സർക്കാർ തീരുമാനം. കന്നുകാലികൾക്ക് വെറ്റിനറി വിഭാ​ഗത്തിന്റെ സേവനം ഉടനടി ലഭ്യമാക്കുന്നതിനായി എല്ലാ ബ്ലോക്കിലും വാഹനം നൽകും. തിരുവനന്തപുരത്തുള്ള കോൾ സെന്റർ കേന്ദ്രീകരിച്ചാകും ഇതിന്റെ പ്രവർത്തനങ്ങൾ. പദ്ധതി പ്രാവർത്തികമാകുന്നതോടെ നാലക്ക നമ്പറിലേക്ക് വിളിച്ചാൽ കേരളത്തിലെ എല്ലാ ക്ഷീര കർഷകർക്കും വെറ്റിനറി വിഭാ​ഗത്തിന്റെ സേവനം ലഭിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ 29 വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


ക്ഷീര കർഷകർക്ക് ബാക്കിയുള്ള ഇൻസെന്റീവ് തുക ഉടൻ ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര സം​ഗമം സംഘടിപ്പിച്ചത്. കുറ്റിവയൽ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ നടന്ന സം​ഗമത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കേരള ഫീഡ്സ്, മിൽമ, ബ്ലോക്കിലെ ക്ഷീര സംഘങ്ങൾ, ആത്മ, മറ്റു സഹകരണ സ്ഥാപനങ്ങൾ,എഫ്.ഐ.ബി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.



ചടങ്ങിൽ അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.രശ്മി റിപ്പോർട്ട് അവതരിപ്പിച്ചു.




പരിപാടിയോട് അനുബന്ധിച്ച് നടന്ന കന്നുകാലി പ്രദർശനത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയിലെ പുരോ​ഗതിയും അറിവുകളും പകർന്നു നൽകുന്ന ക്ഷീര വികസന സെമിനാറുകൾ, പ്രദർശനം, ഡയറി ക്വിസ്, സമ്മാന ദാനം എന്നിവയും നടന്നു. പാൽ ​ഗുണ നിലവാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ പന്തലായനി ക്ഷീര വികസന ഓഫീസർ പി.സജിത, ലാഭകരമായ പശുവളർത്തൽ എന്ന വിഷയത്തിൽ റിട്ട. ജില്ലാ വെറ്റിനറി ഓഫീസർ ജോൺ കട്ടക്കയം എന്നിവർ ക്ലാസെടുത്തു.


ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ രജിത, കായണ്ണ പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി.ടി ഷീബ, ​ഗ്രാമപഞ്ചായത്തം​ഗങ്ങൾ, ക്ഷീര സംഘം പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.







Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration