Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു;ഇഷാക് നടൻ, കാതറിൻ നടി

24 November 2022 05:35 PM

30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി. വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കഥ, കഥേതര രചനാ വിഭാഗങ്ങളിലാണ് അവാർഡുകൾ.


രചനാ വിഭാഗം: മികച്ച ഗ്രന്ഥം: ടി.വിയിൽ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാർ ഇല്ല? രചയിതാവ് : കെ. രാജേന്ദ്രൻ.


പ്രത്യേക ജൂറി പരാമർശം: ലേഖനം: വാർത്തയും സത്യാന്വേഷണവും, രചയിതാവ്: ശ്യാംജി.


കഥാവിഭാഗം: മികച്ച ഒന്നാമത്തെയും രണ്ടാമത്തേയും ടെലി സീരിയലിൽ അവാർഡിന് അർഹമായ എൻട്രികളില്ല.


മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്): പിറ (ദൃശ്യ എന്റർടെയ്ൻമെന്റ്), സംവിധാനം: ഫാസിൽ റസാഖ്.


മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കൂടിയത്): അതിര് (പട്ടാമ്പി കേബിൾ വിഷൻ), സംവിധാനം: ഫാസിൽ റസാഖ്.


മികച്ച കഥാകൃത്ത്: ലക്ഷ്മി പുഷ്പ, പരിപാടി: കൊമ്പൽ (ജീവൻ ടി.വി).


മികച്ച ടി.വി. ഷോ (എന്റർടെയിൻമെന്റ്): ഒരു ചിരി ഇരുചിരി ബമ്പർ ചിരി, നിർമ്മാണം: മഴവിൽ മനോരമ.


മികച്ച കോമഡി പ്രോഗ്രാം: അളിയൻസ് (കൗമുദി ടി.വി), സംവിധാനം: രാജേഷ് തലച്ചിറ.


മികച്ച ഹാസ്യാഭിനേതാവ്: ഉണ്ണിരാജൻ. പി, പരിപാടി: മറിമായം (മഴവിൽ മനോരമ).


മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ആൺ, പെൺ വിഭാഗങ്ങളിൽ അർഹമായ എൻട്രികൾ ഇല്ല.


കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം: മഡ് ആപ്പിൾസ് (സെൻസേർഡ്), സംവിധാനം: അക്ഷയ് കീച്ചേരി.


മികച്ച സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം): ഫാസിൽ റസാഖ്, പരിപാടി: പിറ, അതിര്.


മികച്ച നടൻ (ടെലിസീരിയൽ/ടെലിഫിലിം): ഇഷാക്.കെ, പരിപാടി: പിറ (ദൃശ്യ എന്റർടെയ്ൻമെന്റ്).


മികച്ച രണ്ടാമത്തെ നടൻ (ടെലി സീരിയൽ/ടെലിഫിലിം): മണികണ്ഠൻ പട്ടാമ്പി, പരിപാടി: വായനശാല (റോസ്ബൗൾ ചാനൽ).


മികച്ച നടി (ടെലിസീരിയൽ/ടെലിഫിലിം): കാതറിൻ, പരിപാടി: അന്ന കരീന (ഫ്‌ളവേഴ്‌സ് ചാനൽ).


മികച്ച രണ്ടാമത്തെ നടി (ടെലിസീരിയൽ/ടെലിഫിലിം):  ജോളി ചിറയത്ത്, പരിപാടി: കൊമ്പൽ (ജീവൻ ടി.വി).


മികച്ച ബാലതാരം (ടെലിസീരിയൽ/ടെലിഫിലിം): നന്ദിത ദാസ്, പരിപാടി: അതിര് (പട്ടാമ്പി കേബിൾ വിഷൻ).


മികച്ച ഛായാഗ്രാഹകൻ: മൃദുൽ. എസ്, പരിപാടി: അതിര് (പട്ടാമ്പി കേബിൾ വിഷൻ).


മികച്ച ദൃശ്യസംയോജകൻ: റമീസ്. എം.ബി, പരിപാടി: പോസ്സിബിൾ (കണ്ണൂർ വിഷൻ).


മികച്ച സംഗീത സംവിധായകൻ: മുജിബ് മജീദ്, പരിപാടി: പോസ്സിബിൾ (കണ്ണൂർ വിഷൻ).


മികച്ച ശബ്ദലേഖകൻ: വിനായക്. എസ്, പരിപാടി: അതിര് (പട്ടാമ്പി കേബിൾ വിഷൻ).


മികച്ച കലാസംവിധായകൻ: സനൂപ് ഇയ്യാൽ, പരിപാടി: അശാന്തം (തൃശ്ശൂർ മീഡിയ വിഷൻ).


പ്രത്യേക ജൂറി പരാമർശം


സംവിധാനം: ക.കെ. രാജീവ്, പരിപാടി: അന്നകരീന (ഫളവേഴ്‌സ് ചാനൽ).


അഭിനയം: മഞ്ജു പത്രോസ്, പരിപാടി: അളിയൻസ് (കൗമുദി ടി.വി).


കഥേതര വിഭാഗം


മികച്ച ഡോക്യുമെന്ററി (ജനറൽ): അക്ഷരം പൂക്കാത്ത കാട്ടുചോലകൾ (മീഡിയ വൺ), സംവിധാനം: സോഫിയ ബിന്ദ്.


മികച്ച ഡോക്യുമെന്ററി (സയൻസ് എൻവയോൺമെന്റ്): ആനത്തോഴർ (ഏഷ്യാനെറ്റ് ന്യൂസ്), സംവിധാനം: കെ. അരുൺകുമാർ.


മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി): തോരാക്കഥകളുടെ നാഞ്ചിനാട് (ഏഷ്യാനെറ്റ് ന്യൂസ്), സംവിധാനം: അനീഷ്. എം.ജി.


മികച്ച ഡോക്യുമെന്ററി (വിമൻ ചിൽഡ്രൻ): മുളഗീതങ്ങൾ (സ്വയംപ്രഭ ചാനൽ), സംവിധാനം: സജീദ് നടുത്തൊടി.


മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം: മഞ്ചാടി-ഉറുമ്പ്, കാക്ക (വിക്ടേഴ്‌സ് ചാനൽ), സംവിധാനം: ബി.എസ്. രതീഷ്).


മികച്ച ആങ്കർ (എഡ്യൂക്കേഷണൽ പ്രോഗ്രാം: അരൂജ. എം.വി, പരിപാടി: ഫസ്റ്റ് ബെൽ പ്ലസ് ടു, അമീഗോ ബ്രദേഴ്‌സ് (കൈറ്റ് വിക്ടേഴ്‌സ്).


മികച്ച സംവിധായകൻ (ഡോക്യൂമെന്ററി): റാഫി ബക്കർ, പരിപാടി: അലാമി (സിറ്റി ചാനൽ, കാഞ്ഞങ്ങാട്).


മികച്ച ന്യൂസ് ക്യാമറാമാൻ: കൃഷ്ണപ്രസാദ്. ആർ.പി, പരിപാടി: സത്രം ആദിവാസികളുടെ ദുരവസ്ഥ (ഏഷ്യാനെറ്റ് ന്യൂസ്).


മികച്ച വാർത്താവതാരകൻ: കെ.ആർ. ഗോപീകൃഷ്ണൻ, പരിപാടി: 24 വാർത്ത.


മികച്ച കോമ്പിയർ/ആങ്കർ (വാർത്തേതര പരിപാടി): പാർവതി കുര്യാക്കോസ്, സ്വന്തം ജില്ല, ആലപ്പുഴ (മനോരമ ന്യൂസ്), അരവിന്ദ്. വി, അരസിയൽ ഗലാട്ട (24 ന്യൂസ്).


മികച്ച കമന്റേറ്റർ (Out of Vision): അനൂജ രാജേഷ്, പരിപാടി: വാർത്തകൾ (24 ന്യൂസ്).


മികച്ച ആങ്കർ/ഇന്റർവ്യൂവർ (കറന്റ് അഫയേഴ്‌സ്): ജയമോഹൻ നായർ (മനോരമ ന്യൂസ്), ശരത് ചന്ദ്രൻ. എസ് (കൈരളി ടി.വി).


മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്: മുഹമ്മദ് അസ്ലം.എ, പരിപാടി: ഭൂമി തരംമാറ്റലിന്റെ പേരിൽ തട്ടിപ്പ് (മീഡിയാ വൺ).


മികച്ച ടി.വി. ഷോ (കറന്റ് അഫയേഴ്‌സ്): പരിപാടി: ഫ്യൂവൽ ഗം, നിർമ്മാണം (ഏഷ്യാനെറ്റ് ന്യൂസ്).


മികച്ച കുട്ടികളുടെ പരിപാടി: ഇ-ക്യൂബ് സ്റ്റോറീസ്-സ്‌റ്റേജ് ഫ്രൈറ്റ് (കൈറ്റ് വിക്ടേഴ്‌സ്), സംവിധാനം: ശ്രീജിത്ത്. സി.എസ്.


പ്രത്യേക ജൂറി പരാമർശങ്ങൾ


വിദ്യാഭ്യാസ പരിപാടി: മഞ്ചാടി (കൈറ്റ് വിക്ടേഴ്‌സ്) (പ്രശസ്തി പത്രവും ശില്പവും), രചന, അവതരണം: നേഹ ഡി. തമ്പാൻ.


ഡോക്യുമന്ററി (സയൻസ് എൻവയോൺമെന്റ്): പരിപാടി: മൂന്നാം വളവ് (സെൻസേർഡ്), സംവിധാനം: ആർ.എസ്. പ്രദീപ് കുമാർ).


കഥാവിഭാഗത്തിൽ സിദ്ധാർത്ഥ ശിവ, കഥേതര വിഭാഗത്തിൽ ജി. സാജൻ, രചനാ വിഭാഗത്തിൽ കെ.ബി. വേണു എന്നിവർ നേതൃത്വം നൽകിയ ജൂറികളാണ് അവാർഡുകൾ തെരഞ്ഞെടുത്തത്.  പ്രശസ്തി പത്രം, ശിൽപം, 10,000 രൂപ മുതൽ 20,000 രൂപ എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്.


വാർത്താസമ്മേളനത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, ജൂറി ചെയർമാൻമാരായ സിദ്ധാർത്ഥ ശിവ. ജി, സാജൻ, ജൂറി അംഗം ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration