Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

നീറ്റ് പരിക്ഷയിൽ ഉന്നത വിജയം നേടിയ സ്വാതി ചോലയെ അനുമോദിച്ചു

13 October 2022 12:20 PM

\"\"


ജനകീയ അനുമോദനം

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


വരും തലമുറയ്ക്ക് പ്രചോദനമാണ് സ്വാതി ചോലയുടെ നേട്ടമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്വാതി ചോലയ്ക്കുളള ജനകീയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതു വിദ്യാഭ്യാസ മേഖലയിൽ പഠിച്ച് നീറ്റ് പരിക്ഷയിൽ മികച്ച വിജയം കൈവരിച്ച സ്വാതിയുടെ നേട്ടം എടുത്ത് പറയേണ്ടതാണ്. അർപ്പണബോധവും കഠിനാധ്വാനവുമാണ് സ്വാതിയുടെ വിജയത്തിന് പിന്നിൽ. പഠനത്തോടൊപ്പം സാമൂഹിക സാംസ്കാരിക മേഖലകളിലെയും സജീവ സാന്നിധ്യമായ സ്വാതിക്ക് ഇനിയും ഉയരങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.


രാജ്യത്തെ സർക്കാർ – സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് മെഡിസിൻ പഠനത്തിന് ദേശീയ തലത്തിൽ നടത്തുന്ന യോഗ്യതാ പരീക്ഷയാണ് നീറ്റ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 320-ാം റാങ്കാണ് സ്വാതി ചോല നേടിയത്.


ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്ക്കാരിക പ്രവർത്തകർ,

വിദ്യാർത്ഥികൾ തുടങ്ങിയവർ അണി നിരന്ന ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. മഠത്തിൽമുക്കിൽ നടന്ന ചടങ്ങിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പവിത അധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായി. സ്വാതി ചോലയ്ക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.


ജില്ലാപഞ്ചായത്തംഗം സി.എം ബാബു,

ബ്ലോക്ക് പഞ്ചായത്തംഗം കെ. അജിത, പഞ്ചായത്തംഗങ്ങളായ ആദില നിബ്രാസ്, എം.എം.രഘുനാഥ്, പി.മോനിഷ, സ്വാഗതസംഘം ചെയർപേഴ്സൺ കെ.എം.ബിജിഷ, ആവള കുട്ടോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ബാബു പയ്യത്ത്, ഗവ.എം.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൻ.ബിജുന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ഇബ്രാഹിം കൊയിലോത്ത് സ്വാഗതവും സി.കെ.ശ്രീധരൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration