Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

അറിയിപ്പുകൾ

28 September 2022 11:50 AM

താൽക്കാലിക നിയമനം

………….

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 24000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. സെപ്റ്റംബർ 30 ന് 11 മണിക്ക് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04952350708.


സ്‌പോട്ട് അഡ്മിഷൻ

…………..

കോളേജ് ഫോർ കോസ്റ്റ്യും ആന്റ് ഫാഷൻ ഡിസൈനിംഗിന്റെ ത്രിവത്സര ബി എസ് ഇ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗ് കോഴ്‌സിലേക്ക്‌ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 1, 3 തീയ്യതികളിൽ പകൽ 11 മണിക്ക് നടക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390, 0497-2965390, 9495720870, വെബ്സൈറ്റ് : www.iihtkannur.ac.in


അപേക്ഷ ക്ഷണിച്ചു

………………..

സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടോ സൗകര്യമോ ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ 2022-23 വർഷത്തിൽ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ അല്ലാത്ത വിധവകളുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിധവകൾ സർവ്വീസ് പെൻഷൻ / കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്. വിധവകൾക്ക് പ്രായപൂർത്തിയായ മക്കൾ ഉണ്ടാവാൻ പാടില്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ സാമൂഹ്യനീതി നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ(ആശ്വാസകിരണം,സമാശ്വാസം) ലഭിക്കുന്നവരായിരിക്കരുത്. മുൻ വർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.


താൽക്കാലിക നിയമനം

………………

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്നിക്‌ കോളേജിൽ 2022-2023 അദ്ധ്യയന വർഷത്തേക്ക്‌ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് , ഇംഗ്ലീഷ് ലക്ച്ചറർ തസ്തികകളിലേക്ക്‌ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0496 2524920.


തിയതി നീട്ടി

…………………

കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ പീഡിയാട്രീഷൻ,മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, പിആർഒ, ജെപിഎച്ച്എൻ, ആർബിഎസ്‌കെ, നഴ്‌സ് എന്നീ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുളള നിയമനത്തിനായി അപേക്ഷകൾ സ്വീകരിക്കുന്നതിനുളള സമയപരിധി ഒക്ടോബർ മൂന്നു വരെ നീട്ടി. അന്നേദിവസം വൈകുന്നേരം 5 മണിക്കു മുൻപായി അപേക്ഷ സമർപ്പിക്കണം.


സീറ്റ് ഒഴിവ്

……………..

മണിയൂർ ഗവ: ഐ.ടി.ഐ യിൽ നോൺ മെട്രിക് ട്രേഡിലും പട്ടിക വർഗ്ഗ (എസ്.ടി) വിഭാഗത്തിലും ഓരോ സീറ്റ് ഒഴിവുണ്ട്. താല്പര്യമുളളവർ സെപ്റ്റംബർ 28 ന് 10:30 ന് എസ് എസ് എൽ സി , പ്ലസ് 2, ആധാർ തുടങ്ങിയവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ,കോപ്പികളുമായി ഗവ: ഐ.ടി.ഐ ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2537970.


ലേലം

……………

മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പുറക് വശത്തെ രണ്ട് തെങ്ങുകളും മുൻവശത്തെ ഒരു ചീനി മരവും ലേലം ചെയ്യുന്നു. ഒക്ടോബർ 5 ന് 11 മണിക്ക് ക്ഷേത്ര പരിസരത്താണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0496 2722673.


അപേക്ഷ ക്ഷണിച്ചു

…………….

ജെൻഡർ റിസോഴ്സ് സെൻറർ പ്രവർത്തനത്തിന് കമ്മ്യൂണിറ്റി വിമൻ ഫെസിലിട്ടേറ്ററെ നിയമിക്കുന്നു. യോഗ്യത : എം എസ് ഡബ്ല്യൂ / എം എ സോഷ്യോളജി / എം എസ് സി സൈക്കോളജി, വുമൺ സ്റ്റഡീസ്. സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ അഭികാമ്യമാണ്. പ്രായ പരിധി 22-35.

താൽപര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നേരിട്ടോ തപാൽ മുഖാന്തിരമോ ഒക്ടോബർ ഒന്നിനകം അപേക്ഷിക്കണം.വിലാസം :ശിശു വികസന പദ്ധതി ഓഫീസർ കുന്നുമ്മൽ,ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസ്,കുറ്റ്യാടി പോസ്റ്റ്‌, പിൻ-673508.


താത്കാലിക ഒഴിവ്

………………

ജില്ലയിലെ കിർത്താഡ്‌സ്‌ സ്ഥാപനത്തിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക നിയമനം നടത്തുന്നു. യോഗ്യത:ഫസ്റ്റ് /സെക്കൻഡ് ക്ലാസ്സ് മാസ്റ്റേഴ്‌സ് ഡിഗ്രീ ഇൻ ആന്ത്രോപോളജി. ഒക്ടോബർ 3 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.


അപേക്ഷ ക്ഷണിച്ചു

………………

നരിക്കുനി സി.എച്ച്.സി.യിൽ സ്പീച്ച് ആൻഡ് ലാംഗ്വേജ് പാത്തോളജിസ്റ്റിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി എസ് എൽ പി & ആർ സി ഐ. അപേക്ഷ ഒക്ടോബർ പത്തിനകം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിലാസം : സെക്രട്ടറി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ചേളന്നൂർ (പി.ഒ)ചേളന്നൂർ – 67361 ഇമെയിൽ : chelannurblock@gmail.com കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0495 2260272.


അഡ്മിഷൻ


…………………..

മാളിക്കടവിലെ ഗവ: വനിത: ഐ.ടി ഐയിൽ ഒഴിവുളള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ എല്ലാ രേഖകളും ഫീസും സഹിതം നേരിട്ടു ഹാജരായി ഒഴിവുളള ട്രേഡുകളിൽ പ്രവേശനം നേടണം . കൂടുതൽ വിവരങ്ങൾക്ക്: 8593829398, 0495-2373976.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration