Saturday, May 11, 2024
 
 
⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
News

‘ലക്കി ബിൽ’ ആപ്പ് – ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് ബില്ലുകൾ സെപ്റ്റംബർ  30 വരെ സമർപ്പിക്കാം

24 September 2022 08:00 PM

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ‘ലക്കി ബിൽ ‘ മൊബൈൽ  ആപ്പിന്റെ    ഓണം ബമ്പർ  നറുക്കെടുപ്പിലേക്ക്  സെപ്റ്റംബർ  30 വരെ ബില്ലുകൾ സമർപ്പിക്കാം. ഒക്ടോബർ ആദ്യവാരത്തിൽ നടക്കുന്ന നറുക്കെടുപ്പിലെ വിജയിക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.


ഓഗസ്റ്റ് 16 ന് ഉദ്ഘാടനം ചെയ്ത ‘ലക്കി ബിൽ’ മൊബൈൽ ആപ്പിന്  മികച്ച പ്രതികരണമാണ്  പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നത് .  ഇതുവരെ  2.75 ലക്ഷം ബില്ലുകളാണ് ആപ്പിലേക്ക് അപ്ലോഡ് ചെയ്യപ്പെട്ടത്. ആപ്പിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ഒരോ  ബില്ലിനും  പ്രതിദിന, പ്രതിവാര ,പ്രതിമാസ,  ബമ്പർ നറുക്കെടുപ്പുകൾ ഉൾപ്പടെ നാല് നറുക്കെടുപ്പുകളാണ് നടക്കുന്നത്. പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ  നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ്   25  പേർക്കും ,     വനശ്രീ  നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ്    25  പേർക്കും ലഭിക്കും. പ്രതിവാര നറുക്കെടുപ്പിലൂടെ  കെ.ടി.ഡി.സി യുടെ  3 പകൽ/ 2 രാത്രി വരുന്ന സൗജന്യ  ഫാമിലി   താമസ സൗകര്യം  25  പേർക്ക്  ലഭിക്കും.  പ്രതി മാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക്   10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം  5 പേർക്ക്  ലഭിക്കും,   ബമ്പർ സമ്മാന വിജയിക്ക്  25  ലക്ഷം രൂപയുമാണ് മറ്റ് സമ്മാനങ്ങൾ. പ്രതിവർഷം    5 കോടി രൂപയുടെ   സമ്മാനങ്ങളാണ് ലക്കി ബിൽ ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.


ബില്ലുകൾ അപ്ലോഡ് ചെയ്യുന്ന ഉപയോക്താക്കൾ  ബില്ലിലെ വിവരങ്ങളും,  മൊബൈൽ ആപ്പ് സ്വയം ബില്ലിൽ നിന്ന്  ശേഖരിക്കുന്ന വിവരങ്ങളായ ജി.എസ്.ടി നമ്പർ, ബിൽ തീയതി, ബിൽ നമ്പർ, ബിൽ തുക എന്നിവ ഒത്ത് നോക്കി ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബില്ലുകൾ  സമർപ്പിക്കാവു. മൊബൈൽ ആപ്പ് സ്വമേധയാ ശേഖരിക്കുന്ന വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ വിവരങ്ങൾ തിരുത്തി സമർപ്പിക്കണം. ഗൂഗിൾ  പ്‌ളേസ്റ്റോറിൽ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in നിന്നും ലക്കി ബിൽ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration