Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

തൃശ്ശൂർ ജില്ലയിലെ ജല്‍ ശിക്ഷാ അഭിയാന്‍ പദ്ധതികള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു

01 September 2022 11:25 AM

തൃശ്ശൂർ ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം


തൃശ്ശൂർ ജില്ലയിലെ നൂതന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസംഘത്തിന്റെ അഭിനന്ദനം. ജല്‍ ശിക്ഷാ അഭിയാന്റെ ക്യാച്ച് ദി റെയ്ന്‍ (catch the rain) കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഡയറക്ടര്‍ വിവേക് ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ നടക്കുന്ന ജല സംരക്ഷണ പദ്ധതികളെ അഭിനന്ദിച്ചത്.


അമിത ജല ചൂഷണ ബ്ലോക്കുകളെ സുരക്ഷിത ബ്ലോക്കുകളാക്കി മാറ്റുന്നതില്‍ ജില്ലയില്‍ നടപ്പിലാക്കിയ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതായി കേന്ദ്രസംഘം വിലയിരുത്തി. കലക്ടറേറ്റില്‍ ആരംഭിച്ച ജല്‍ ശക്തി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളിലും സംഘം തൃപ്തി രേഖപ്പെടുത്തി. കുളങ്ങള്‍ നവീകരിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്ന രീതി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ജില്ലയില്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന വിവിധ ജലസംരക്ഷണ പദ്ധതികള്‍ വിലയിരുത്തിയ സംഘം അവയെ കുറിച്ച് മികച്ച അഭിപ്രായവും രേഖപ്പെടുത്തി. കേന്ദ്ര ജല- ഊര്‍ജ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ കേശവ് ബോബഡേയും കേന്ദ്ര സംഘത്തില്‍ ഉണ്ടായിരുന്നു.


സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര സംഘത്തെ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സ്വീകരിച്ചു. കലക്ടറേറ്റിലെ ജല്‍ ശക്തി കേന്ദ്രം സന്ദര്‍ശിച്ച സംഘത്തെ ജില്ലയില്‍ നടക്കുന്ന ജല്‍ ശക്തി അഭിയാന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ധരിപ്പിച്ചു.


തെക്കുംകര ഗ്രാമപഞ്ചായത്തിലെ വട്ടായി കുടിവെള്ള പദ്ധതി, പൂമല പി എച്ച് സിയിലെ തുറന്ന കിണര്‍ റീചാര്‍ജ്ജിംഗ് സംവിധാനം, അവണൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടന്‍തോട് പുനരുദ്ധാരണ പ്രദേശം എന്നിവയും കേന്ദ്ര സംഘം സന്ദര്‍ശിച്ചു. 2000 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ കുടിവെള്ളം എത്തിക്കുന്ന പഞ്ചായത്തിന്റെ വട്ടായി കുടിവെള്ള പദ്ധതിയും സംഘത്തിന്റെ പ്രത്യേക പ്രശംസയ്ക്ക് അര്‍ഹമായി.


ചേലക്കര ഗ്രാമപഞ്ചായത്തിലെ അമൃതസരോവര്‍ പദ്ധതിയുടെ ഭാഗമായി ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന അയ്യപ്പന്‍ കുളം, എരുപുറം കുളം എന്നിവ സംഘം സന്ദര്‍ശിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച വാറ്റുകുളം, കോരന്‍ കുളം എന്നിവയും സംഘം സന്ദര്‍ശിച്ചു. അയ്യപ്പന്‍ കുളത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒപ്പം സംഘടിപ്പിച്ച ജലസഭയും ശ്രദ്ധേയമായി.


ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലുറപ്പ് പ്രവര്‍ത്തകരുമായി സംഘം ആശയവിനിമയം നടത്തി. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എം കെ പത്മജ, വൈസ് പ്രസിഡന്റ് ഷലീല്‍, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം കെ ഉഷ, പഴയന്നൂര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഗണേഷ്, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ എ എസ് സുധീര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration