Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

മന്ത്രിസഭാ വാര്‍ഷികം: മാധ്യമ അവാര്‍ഡില്‍ തിളങ്ങി ദേശാഭിമാനി,മീഡിയ വണ്‍

26 May 2022 11:05 AM

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് ജി വി എച് എസ് എസ് ഗ്രൗണ്ടില്‍ മെയ് 9 മുതല്‍ 15 വരെ നടത്തിയ പ്രദര്‍ശന വിപണന മേളയുടേയും കലാപരിപാടികളുടേയും മികച്ച മാധ്യമ റിപ്പോര്‍ട്ടിങിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിതരണം ചെയ്തു. പ്രിന്റ് മാധ്യമ വിഭാഗത്തില്‍ മികച്ച കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനി കരസ്ഥമാക്കി. ബ്യൂറോ ചീഫ് കെ. റ്റി. രാജീവിന്റെ റിപ്പോര്‍ട്ടിങ് മികച്ചതായി ജൂറി കണ്ടെത്തി. ചിത്രങ്ങളുടെ സന്നിവേശത്തിലൂടെ ദേശാഭിമാനി നല്‍കിയ റിപ്പോര്‍ട്ട് ഓരോന്നും നേര്‍ക്കാഴ്ചയുടെ അനുഭവം ജനിപ്പിച്ചതായി ജൂറി വിധിച്ചു. ബ്യൂറോ ചീഫ് കെ. റ്റി. രാജീവ് മന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മംഗളം ദിനപ്പത്രത്തിനാണ് പ്രിന്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം. മംഗളം പ്രതിനിധി ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍ മന്ത്രിയില്‍ നിന്നും മൊമന്റോയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

\"\"


\"\"

മീഡിയ വണ്‍ ചാനലിനാണ് വിഷ്വല്‍ മീഡിയ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. ചാനല്‍ റിപ്പോര്‍ട്ടര്‍ സിജോ വര്‍ഗീസ് മന്ത്രിയില്‍ നിന്നും പുരസ്‌കാരവും സര്‍ട്ടിഫിക്കററും ഏറ്റുവാങ്ങി. സിജോ വര്‍ഗീസിന്റെ റിപ്പോര്‍ട്ട് മികവു പുലര്‍ത്തിയതായി ജൂറി നിരീക്ഷിച്ചു. ഇടുക്കി വിഷന്‍ ചാനലിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. റിപ്പോര്‍ട്ടര്‍ റോഷന്‍ പി. ജോണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

\"\"


\"\"


കേരളകൗമുദിയിലെ ആര്‍. വിനയചന്ദ്രനാണ് വാര്‍ത്താ ചിത്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനം. പിഞ്ചുകുഞ്ഞിനെ തോളിലേറ്റി കുടുംബശ്രീ കഫേയില്‍ ജോലി ചെയ്യുന്ന യുവതിയുടെ ‘കുടുംബം ശ്രീയാകാന്‍’ എന്ന അടിക്കുറിപ്പോടെ നല്‍കിയ ചിത്രമാണ് വിനയചന്ദ്രന് സമ്മാനം നേടിക്കൊടുത്തത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഷിയാസ് ബഷീറിന്റെ ചിത്രത്തിനാണ് രണ്ടാം സ്ഥാനം. മുന്‍മുഖ്യമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഐ & പി ആര്‍ ഡി യുടെ എന്റെ കേരളം പവലിയന്‍ കണ്ടു മടങ്ങുന്ന വയോധികയുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവപ്പകര്‍ച്ച അവിസ്മരണീയമാക്കിയ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ചിത്രമാണ് ഷിയാസിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്.

\"\"


\"\"


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration