Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

ആരോഗ്യ വകുപ്പിൽ തുടർപരിശീലന പരിപാടി ഇനി ഇ പ്ലാറ്റ്ഫോമിലൂടെയും: മന്ത്രി വീണാ ജോർജ്

27 April 2022 08:00 PM

സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള തുടർപരിശീലന പരിപാടികൾ ഇനിമുതൽ ഇ പ്ലാറ്റ്ഫോമിലൂടെയും നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ആദ്യമായാണ് സമഗ്രമായി ഈ പ്ലാറ്റ്ഫോമിലൂടെ തുടർപരിശീലന പരിപാടി ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാക്കുന്നത്. ഇതിനായി ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം (എൽഎംഎസ്) സജ്ജമാക്കിയിട്ടുണ്ട്. 35 കോഴ്സുകൾ ഇതിൽ ലഭ്യമാണ്. ഇതിലൂടെ സംസ്ഥാനത്തുടനീളമുളള ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകർക്കും അതത് സ്ഥലങ്ങളിൽ ഇരുന്നുതന്നെ നിർബന്ധിത പരിശീലനങ്ങൾ പൂർത്തിയാക്കാം. പ്രാക്ടിക്കൽ പരിശീലനങ്ങൾ ആവശ്യമുള്ളവയ്ക്ക് മാത്രം നേരിട്ട് എത്തിയാൽ മതിയാകുമെന്ന് മന്ത്രി വ്യക്തമാക്കി. നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഓഫീസിന്റെ നവീകരിച്ച കെട്ടിടം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം, മിനി കോൺഫറൻസ് ഹാൾ, ട്രെയിനിംഗ് കൺസോൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ് അധിഷ്ഠിത ഓൺലൈൻ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം വികസിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് സ്വയം രജിസ്റ്റർ ചെയ്ത് പരിശീലനങ്ങളിൽ പങ്കെടുക്കാം. പരിശീലനങ്ങളുടെ പൂർത്തീകരണവും സർട്ടിഫിക്കറ്റുകളും വ്യക്തിഗത പ്രൊഫൈലിൽ സൂക്ഷിക്കാം. പിന്നീട് ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യാം. മൂന്നു തരത്തിലുള്ള പരിശീലനങ്ങൾ പ്ലാറ്റ്ഫോമിൽ സാധ്യമാണ്. പരിശീലനാർഥികൾക്ക് സ്വയം എൻറോൾ ചെയ്തു സമയ സൗകര്യം അനുസരിച്ചു ചെയ്തു തീർക്കാവുന്ന സെൽഫ് പാക്ഡ് കോഴ്സുകൾ, പൂർണമായും ഫാക്കൽറ്റി നിയന്ത്രിതമായ സെൽഫ് പാക്ഡ് കോഴ്സുകൾ, ലൈവ് സെഷനുകൾ എന്നിവയാണ് പ്ലാറ്റ്‌ഫോമിൽ സജ്ജമാക്കിയിരിക്കുന്നത്. പരിശീലനങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് അദ്ധ്യാപകരുമായി സംവദിക്കാനും സംശയ നിവാരണം നടത്താനുമുള്ള സംവിധാനം പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

ഒരേ സമയം 5000ത്തിലധികം പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. ഓൺലൈനായി തന്നെ പരീക്ഷകൾ എഴുതുവാനും സർട്ടിഫിക്കറ്റുകൾ ലഭിക്കാനും സംവിധാനമുണ്ട്. പരിശീലനങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കും. മെഡിക്കൽ കൗൺസിൽ, നഴ്സിംഗ് കൗൺസിൽ, ഫാർമസി കൗൺസിൽ, പാരാമെഡിക്കൽ കൗൺസിൽ എന്നിവരുമായി സഹകരിച്ചുള്ള പരിശീലനവും ലക്ഷ്യമിടുന്നു.

വിവിധ കേഡറുകളിലെ ഡോക്ടർമാർക്ക് തങ്ങളുടെ മേഖലയിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ചുള്ള പരിശീലനം നൽകും. ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്കും മറ്റ് വിഭാഗം ജീവനക്കാർക്കും ആരോഗ്യ വകുപ്പിന്റ വിവിധ പ്രോഗ്രാമുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും ഈ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും. എസ്റ്റാബ്ലിഷ്മെന്റ്, സർവീസ് സംബന്ധമായ വിവിധ പരിശീലന പരിപാടികളും നൽകും.

പരിശീലനം ആവശ്യമായ സർക്കാർ ആരോഗ്യ പ്രവർത്തകർ പെൻ നമ്പർ ഉപയോഗിച്ച് https://keralahealtthraining.kerala.gov.in/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയർക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ചീഫ് എൻജിനിയർ സിജെ അനില, ഫിനാൻസ് ഡയറക്ടർ ഗീതാമണി അമ്മ, ട്രെയിനിംഗ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. വി.എസ്. ദിവ്യ എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration