Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

ഇ-സേവന മികവിലേക്ക് കേരളം;65 വകുപ്പുകളുടെ 610 സേവനങ്ങൾ

11 February 2022 11:25 AM

 

പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ സേവനങ്ങൾ ഓൺലൈനാക്കി മാറ്റുന്നിൽ പുതിയ ഒരു നാഴികകക്കല്ല് കേരളം പിന്നിട്ടിരിക്കുകയാണ്. ജനങ്ങൾക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കണമെന്നത് സംസ്ഥാനസർക്കാരിന്റെ ദൃഢനിശ്ചയമായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന് അഞ്ച് മാസത്തിനുളളിൽ ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ സർക്കാരിന് സാധിച്ചു. 2021 ഒക്ടോബർ 1ന് www.services.kerala.gov.in എന്ന ഇ സേവന പോർട്ടൽ സർക്കാർ പൊതുജനങ്ങൾക്കായി തുറന്നു നൽകുമ്പോൾ 31 വകുപ്പുകളുടെ 308 സേവനങ്ങൾ ആയിരുന്നു ഇ സേവനത്തിലേക്ക് മാറിയിരുന്നത്. ഇന്ന് 65 വകുപ്പുകളുടെ 610 സേവനങ്ങളാണ് ജനങ്ങളുടെ വിരൽത്തുമ്പിലേക്ക് എത്തുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ വീടുകളിൽ ഇരുന്നുതന്നെ സർക്കാരിന്റെ എല്ലാ സേവനങ്ങളും ഒരു പോർട്ടലിലൂടെ ലഭ്യമാക്കുന്നു. ഓരോ വകുപ്പിന്റെയും സൈറ്റുകളിൽ കയറാതെ ഏക സൈറ്റിൽ കയറിയാൽ എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ ലഭ്യമാകുന്നു എന്നത് പൊതുജനങ്ങളിൽ വലിയ ആശ്വാസമുണ്ടാക്കുന്ന കാര്യമാണ്.
 

കേരളത്തിലെ വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ പുരോഗതി വെബ്സൈറ്റിലെ ഡാഷ്ബോർഡിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്. എത്ര അപേക്ഷ ലഭിച്ചു, അപേക്ഷയുടെ പുരോഗതി, എത്രയെണ്ണത്തിൽ തീർപ്പായി, ബാക്കി എത്രയുണ്ട് തുടങ്ങി എല്ലാ വിശദാംശങ്ങളും പൊതുജനങ്ങൾക്ക് പരിശോധിക്കാം. ഇതിലൂടെ വിവിധ വകുപ്പുകളുടെ പ്രകടനമികവ് ജനങ്ങൾക്ക് മനസിലാക്കാം. വെബ്പോർട്ടൽ കൂടാതെ എം സേവനം മൊബൈൽ ആപ്പ് ആൻഡ്രോയിഡ് , ഐ.ഒ.എസ്. പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്.
 

വിവിധ വകുപ്പുകളിലായി ഇതുവരെ ലഭിച്ച അപേക്ഷകളിൽ 91 ശതമാനത്തിൽ കൂടുതലും അപേക്ഷകർക്കും അതിന്റെ ഫലം ലഭിച്ചു. സമൂഹത്തിന്റെ നാനാതുറയിലുളളവർക്ക് ഒരുപോലെ ആശ്രയിക്കാൻ പറ്റുന്ന വലിയ വിവരദായക സംവിധാനമായി കേരള സ്റ്റേറ്റ് പോർട്ടൽ മുന്നോട്ടുളള യാത്രയിലാണ്.

 

എം സേവനം ആപ്പ് പ്ലേ സ്റ്റോർ ലിങ്ക് ചുവടെ:
ആപ്പ് സ്റ്റോർ ലിങ്ക്:

 


 

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration