Saturday, May 11, 2024
 
 
⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
News

ഉത്സവ എഴുന്നള്ളിപ്പ്; ക്ഷേത്രത്തിനുള്ളിൽ ആനകളെ അനുവദിക്കുക പരമ്പരാഗത ആചാരപ്രകാരം

28 October 2021 12:10 PM

– ക്ഷേത്രത്തിനുള്ളിൽ പരമാവധി അഞ്ച് ആനകളെ അനുവദിക്കും

– പുറത്ത് ക്ഷേത്രത്തിലെ തിടമ്പിന്റെ എണ്ണമനുസരിച്ച്

– അകമ്പടി ആനകളെ അനുവദിക്കില്ല


കോട്ടയം: ജില്ലയിൽ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മതിൽകെട്ടിനകത്ത് ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാര പ്രകാരമുള്ള എണ്ണം ആനകളെ മാത്രം എഴുന്നള്ളിക്കാൻ തീരുമാനം. നാട്ടാന പരിപാലനചട്ടവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ നടന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം.


ക്ഷേത്ര മതിൽക്കെട്ടിനകത്ത് എഴുന്നള്ളത്തിന് പരമാവധി അഞ്ച് ആനകളെയേ അനുവദിക്കൂ. ക്ഷേത്രത്തിനു പുറത്ത് എഴുന്നള്ളത്തിന് ഓരോ ക്ഷേത്രത്തിലെയും തിടമ്പിന്റെ എണ്ണത്തിനനുസരിച്ച് മാത്രം ആനകളെ അനുവദിക്കും. അകമ്പടി ആനകളെ അനുവദിക്കില്ല. പുറത്ത് എഴുന്നള്ളിക്കുന്ന തിടമ്പിന് ആനകളെ അനുവദിക്കുന്നതിന് കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് മുൻകൂട്ടി അപേക്ഷ നൽകണം. ജില്ലാ വെറ്റിറനറി ഓഫീസറുമായി ആലോചിച്ച് ജില്ലാ കളക്ടറുടെ അംഗീകാരത്തോടെയാണ് ഈ അപേക്ഷകളിൽ തീരുമാനമെടുക്കുക.


മൂന്ന് ആനകളിൽ കൂടുതൽ പങ്കെടുക്കുന്ന ഉത്സവങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ എലിഫെന്റ് സ്‌ക്വാഡിന്റെ സേവനം നിർബന്ധമാണ്. ആന പാപ്പാൻമാർ രണ്ടു കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉത്സവ സംഘാടകർ ഉറപ്പു വരുത്തണം. ഉത്സവം ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് ആന എഴുന്നള്ളത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട അധികൃതർക്ക് നൽകണം. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളെ 72 മണിക്കൂർ മുൻപ് ഡോക്ടർമാർ പരിശോധിച്ച് മറ്റ് ശാരീരിക അസ്വസ്ഥതകൾ ആനയ്ക്ക് ഇല്ലെന്ന് ഉറപ്പു വരുത്തണം. ദേവസ്വം ബോർഡിന്റെ ആനകൾക്കും പരിശോധന നിർബന്ധമാണ്.


ഈ വർഷം പുതിയ ആന എഴുന്നളിപ്പിനുള്ള അപേക്ഷകൾ പരിഗണിക്കില്ല. കോവിഡ് രോഗ തീവ്രത കുറയുന്നതിനനുസരിച്ച് അടുത്തവർഷം പുതിയ അപേക്ഷ പരിഗണിക്കും.

ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്രത്തിന്റെ ഒരു കവാടത്തിൽ കൂടി ആൾക്കാരെ അകത്ത് പ്രവേശിപ്പിക്കുകയും മറ്റൊരു വാതിലിലൂടെ പുറത്തേക്ക് ഇറക്കുകയും ചെയ്യണം. ഒരു ആന ആറാട്ടിനായി പോയി തിരികെ വരുമ്പോൾ ക്ഷേത്ര വാതിൽക്കൽ രണ്ടാന സ്വീകരിക്കാൻ നിൽക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് അതത് സമയത്തെടുക്കുന്ന തീരുമാനങ്ങൾക്കും ഉത്തരവുകൾക്കുമനുസരിച്ച് ഉത്സവത്തിന് കൂട്ടം കൂടുന്ന ആൾക്കാരുടെ എണ്ണം നിയന്ത്രിക്കണം.


യോഗത്തിൽ അസിസ്റ്റൻ ഫോറസ്റ്റ് കൺസർവേറ്റർ കെ.എ. സാജു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.റ്റി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, അഗ്‌നി ശമനസേന സ്റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ, വിവിധ സംഘടനാ പ്രതിനിധികളായ പി.എസ്. രവീന്ദ്രനാഥൻ, അഡ്വ. രാജേഷ് പല്ലാട്ട്, മനോജ് അയ്യപ്പൻ, പി.വി. ഗീരീഷ് കുമാർ എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration