Wednesday, May 15, 2024
 
 
⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം
News

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ സേവനങ്ങൾ ഇനി ഓൺലൈനിൽ

04 October 2021 09:25 PM

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിലും ലഭ്യമാകും. പൊതുജനങ്ങൾക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെയും പദ്ധതികളെയും കുറിച്ചറിയാൻ ഇനി ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല. ഒക്ടോബർ 1 മുതൽ 500 ൽ അധികം ഓൺലൈൻ സേവനങ്ങൾ കേരളത്തിലുള്ളവർക്കു ലഭ്യമാക്കിയ ‘ഇ-സേവനം’ എന്ന കേന്ദ്രീകൃത സർവീസ് പോർട്ടലിലൂടെ ഡയറക്ടറേറ്റിന്റെ നൂറു ശതമാനം സേവനങ്ങളും ഓൺലൈനായി ലഭ്യമാണ്. വ്യവസായ ഡയറക്ടറേറ്റ് നൽകുന്ന 13 സേവനങ്ങളും ഇപ്പോൾ ഓൺലൈൻ ആയിരിക്കുകയാണ്.


ഉത്പാദന മേഖലയിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നല്കുന്ന സംരംഭക സഹായ പദ്ധതിയുടെയും (Entrepreneur Support Scheme), ചെറുകിട യൂണിറ്റുകൾക്ക് നൽകുന്ന മാർജിൻ മണി ഗ്രാൻഡ് പദ്ധതിയുടെയും (Scheme for Margin Money Grant to Nano Units), നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതിയുടെയും (Scheme for interest subvention to nano house hold enterprises) വിവരങ്ങൾ ഇതിൽ ലഭ്യമാണ്.


കൂടാതെ കോവിഡ് സാഹചര്യത്തിൽ പ്രഖ്യാപിച്ച വ്യവസായ ഭദ്രത പലിശയിളവ് പദ്ധതിയുടെയും, പ്രവർത്തനരഹിതമായ എം.എസ്.എം. ഇ യൂണിറ്റുകൾക്കുള്ള സഹായ പദ്ധതി (Revival and Rehabilitation Scheme for Defunct MSMEs and Cashew Processing Units)യുടെയും, തകർച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെയും (Kerala stressed MSME Revival and Rehabilitation Scheme) വിവരങ്ങൾ പോർട്ടലിൽ നൽകിയിട്ടുണ്ട്.


കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികൾക്ക് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന ആശാപദ്ധതി (Assistance Scheme for Handicraft Artisans), നൈപുണ്യവികസന സൊസൈറ്റികൾക്കുള്ള സഹായം, വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിനുള്ള സംരംഭകത്വ വികസന ക്ലബ്ബുകൾക്കുള്ള സഹായം, എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്. ലൂബ്രിക്കേറ്റിംഗ് ഓയിൽ, ഗ്രീസ് എന്നിവ നിർമിക്കുന്നതിനും, വിതരണം ചെയ്യുന്നതിനുമുള്ള ലൈസൻസുകളും, അവയുടെ പുതുക്കലും, നിയന്ത്രിത അസംസ്‌കൃത വസ്തുക്കൾക്കുവേണ്ട എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് എന്നിവക്കും ഇതുവഴി അപേക്ഷിക്കാം. വെബ്‌സൈറ്റിന്റെ വിലാസം http://industry.kerala.gov.in.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration