Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

ടൂറിസം മേഖലയിലുള്ളവര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കി

01 October 2021 09:30 PM


പാലക്കാട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും  വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഇടങ്ങളിലും അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നടത്തി. രണ്ട് ദിവസങ്ങളിലായി മലമ്പുഴ, പോത്തുണ്ടി ഡാം ഉദ്യാനങ്ങള്‍, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡന്‍സ് പാര്‍ക്ക്, തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നിവിടങ്ങളിലാണ്  പരിശീലനം സംഘടിപ്പിച്ചത്. നാല് കേന്ദ്രങ്ങളിലായി 200 പേര്‍ക്ക് പരിശീലനം നല്‍കി.




\"\"


മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാം ജീവനക്കാര്‍, മീന്‍വല്ലം, ധോണി, മലമ്പുഴ റോക്ക് ഗാര്‍ഡന്‍ ജീവനക്കാര്‍, കെ.ടി.ഡി.സി ജീവനക്കാര്‍, ഹോട്ടല്‍, ഹോം സ്റ്റേ ജീവനക്കാര്‍, ടാക്‌സി തൊഴിലാളികള്‍, ടൂറിസം പോലീസ്, ടൂറിസ്റ്റ് ഗൈഡുകള്‍, ഫയര്‍ ആന്റ് സേഫ്റ്റി, ട്രോമ കെയര്‍ യൂണിറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശീലനം നേടി. ഹീലിംഗ് ഹാന്‍ഡ്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിശീലന സംഘടിപ്പിച്ചത്. ഹീലിംഗ് ഹാന്‍ഡ്‌സ് ഫൗണ്ടേഷന്‍ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ അനീഷ് പരിശീലനം നല്‍കി.

കഴിഞ്ഞ ദിവസം മലമ്പുഴ ഡാം ഉദ്യാനത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഹീലിംഗ് ഹാന്‍ഡ്‌സ് ഫൗണ്ടേഷന്‍ സി.ഇ. ഒ എ.കെ ശ്രീജിത്, ഓപ്പണ്‍ ഗ്രില്‍ ഹോട്ടല്‍സ് ഉടമ നിയാസ്, ഫോര്‍ ആന്റ് സ്‌ക്വയര്‍ റസിഡന്‍സി ഉടമ ഖാലിദ്, കെ.ടി.ഡി.സി മാനേജര്‍ സുജില്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.


ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് നടന്ന പരിശീലന പരിപാടി കെ.പ്രേംകുമാര്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration