Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

പഠനത്തിന്റെ എല്ലാ പ്രതിസന്ധികളെയും വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുത്തി – റവന്യൂമന്ത്രി കെ രാജന്‍

23 September 2021 08:45 PM

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ പഠനത്തിന്റെ പല പ്രതിസന്ധികളെയും കോവിഡിനെയും പരാജയപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ നേടിയത് നൂറുമേനി വിജയമാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ഒല്ലൂര്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. സാധാരണ സ്‌കൂളില്‍ പഠിച്ച് വലിയ സ്വപ്‌നങ്ങള്‍ എത്തിപ്പിടിച്ചതിന്റെ പിന്നിലെ പ്രയത്‌നത്തെക്കുറിച്ച് കലക്ടര്‍ കുട്ടികളോട് വിശദീകരിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ നല്ല മനുഷ്യനായി ജീവിച്ചു എന്ന് പറയാന്‍ കഴിയുന്നതാണ് വലിയ കാര്യം. കുട്ടനെല്ലൂര്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു കലക്ടര്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേട്ടമുള്ള കലക്ടര്‍ കുട്ടികള്‍ക്ക് മാതൃകയും വലിയ പ്രോത്സാഹനുമാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. \"\"


ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ 12 കേന്ദ്രങ്ങളിലായി 23, 24 തിയ്യതികളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ എംഎല്‍എമാര്‍, കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ ഹരിതവികുമാര്‍, മുന്‍ മന്ത്രിമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നുണ്ട്. 23 ന് പുത്തൂര്‍ പള്ളി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് വിശിഷ്ടാതിഥിയായി. തുടര്‍ന്ന് മരത്താക്കര ബ്രൈറ്റ് പ്ലാസ ഹാളില്‍ നടന്ന പരിപാടിയില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ, കുട്ടനെല്ലൂര്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഇസാഫ് ബാങ്ക് എംഡി പോള്‍ കെ തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. ഒല്ലൂര്‍ കോര്‍പറേഷന്‍ ഹാളില്‍ സി കെ ആശ എംഎല്‍എ, ചിയ്യാരം ഗോള്‍ഡ് ട്രേഡ് സെന്ററില്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, നെടുപുഴ ബാങ്ക് ഹാളില്‍ സിനിമാതാരം ജയരാജ് വാര്യര്‍ എന്നിവരും വിശിഷ്ടാതിഥികളായി. നാളെയും ഒല്ലൂരിലെ വിവിധ പ്രദേശങ്ങളില്‍ പരിപാടി തുടരും.\"\"


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration