Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ലാ പി.എസ്.സി ഓഫീസ് പാലക്കാട്

27 August 2021 07:20 PM

നാല് നിലകള്‍, 17860 ചതുരശ്ര അടി, രണ്ട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍, ഒരു ദിവസം 1000 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം


പാലക്കാട്: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ലാ പി.എസ്.സി ഓഫീസ് പാലക്കാട് സംജാതമാകുന്നു. നാലുനിലകളിലായി 17860 ചതുരശ്ര അടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസ് പുതിയ കെട്ടിടത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ നിര്‍വഹിക്കും. കേരള പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ അധ്യക്ഷനാകും.


\"\"


പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷാ കേന്ദ്രം; ഭിന്നശേഷി സൗഹൃദം


പാലക്കാട് സര്‍ക്കാര്‍ അഗതിമന്ദിരത്തിന് എതിര്‍വശത്തായി 25 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സ്വന്തം കെട്ടിടവും രണ്ട് ഓണ്‍ലൈന്‍ പി.എസ്.സി പരീക്ഷാ കേന്ദ്രവുമുള്ള കേരള പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷാ കേന്ദ്രമാണിത്. 2018 ല്‍ മുന്‍മന്ത്രി എ.കെ ബാലന്‍ തറക്കല്ലിടല്‍ നിര്‍വഹിച്ച കെട്ടിടം എട്ടരക്കോടിയോളം ചെലവിലാണ് പൂര്‍ത്തിയാക്കിയത്. താഴത്തെ നിലയില്‍ എന്‍ക്വയറി, തപാല്‍ വിഭാഗങ്ങള്‍, പരിശോധനാ ഹാള്‍, പാര്‍ക്കിങ് ഏരിയ എന്നിവയും ഒന്നാം നിലയില്‍ ഓഫീസ്, ഇന്റര്‍വ്യൂ ഹാള്‍ എന്നിവയും ഒരുക്കിയിരിക്കുന്നു. രണ്ടും മൂന്നും നിലകളിലായാണ് രണ്ട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിടമാണിത്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.


\"\"

ദിവസത്തില്‍ 1000 വിദ്യാര്‍ഥികള്‍ക്ക് വരെ പരീക്ഷ എഴുതാം


രണ്ടും മൂന്നും നിലകളിലായി ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒറ്റത്തവണ 345 ഉദ്യോഗാര്‍ഥികള്‍ വീതം മൂന്നു സെഷനുകളിലായി 1000 ലധികം പേര്‍ക്ക് ഒരു ദിവസം പരീക്ഷ എഴുതാനാവും.


\"\"

സമീപ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കും ഇനി ദൂരം പ്രശ്‌നമാകില്ല

റാങ്ക് പട്ടിക പ്രസിദ്ധീകരണം, നിയമന ശിപാര്‍ശ നടപടികള്‍ വേഗത്തിലാകും


പാലക്കാട് ജില്ലയിലേയും മലപ്പുറം, തൃശ്ശൂര്‍ എന്നീ സമീപജില്ലകളിലേയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതല പരീക്ഷകള്‍ക്കായും എറണാകുളത്തേയോ കോഴിക്കോടിനേയോ ആശ്രയിക്കാതെ പാലക്കാട് നഗരത്തില്‍ത്തന്നെ സൗകര്യം ഒരുക്കാന്‍ ഇതോടെ പി.എസ്.സിക്കു കഴിയും. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പരിധിയില്‍ നിന്നും പുതിയ കെട്ടിടത്തിലേക്കു മാറുന്നതിലൂടെ മികച്ച സേവനങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാനാവുക. സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് മുതലുള്ള നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഭൂരിഭാഗവും ജില്ലാ ഓഫീസുകളിലാണ് നടക്കുന്നത്. ഇത്തരത്തിലുള്ള സേവനം വേഗത്തിലാവുക കൂടിയാണ് പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സാധ്യമാകുന്നത്. കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവിധ തിരഞ്ഞെടുപ്പുകള്‍ക്കായുള്ള റാങ്ക് പട്ടികകള്‍ കൂടുതല്‍ വേഗത്തില്‍ പ്രസിദ്ധീകരിക്കാനും നിയമന ശിപാര്‍ശാ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും കഴിയും.


\"\"


വി.കെ ശ്രീകണ്ഠന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ് ഷൈലജ, കമ്മീഷന്‍ അംഗങ്ങളായ സി സുരേശന്‍, ഡോ.ജിനു സക്കറിയ ഉമ്മന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ്ജ്, പാലക്കാട് ജില്ലാ ഓഫീസര്‍ മുകേഷ് പരുപ്പറമ്പത്ത്, പാലക്കാട് പി.ഡബ്ല്യൂ.ഡി കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.പി ജയശ്രീ എന്നിവര്‍ പങ്കെടുക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration