ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന് ആന്‍ഡ് ഹൈബ്രിഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. പ്രായപരിധി 30 വയസ്സ്. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കും. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അപേക്ഷാഫോമുകള്‍ ksg.keltron.in ല്‍ ലഭ്യമാണ്. കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ലിങ്ക് റോഡ്, കോഴിക്കോട് വിലാസത്തില്‍ ഓഗസ്റ്റ് 31 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോൺ : 9544958182, 8137969292.