പെരുവണ്ണാമുഴി റിസർവോയറിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
പെരുവണ്ണാമുഴി റിസർവോയറിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മുതുകാട്ടിലെ പരേതനായ കോട്ടൂർ സോമരാജന്റെ ഭാര്യ സരോജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 77 വയസ്സായിരുന്നു. ഡാം പ്രദേശത്തെ കൂട് മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്. മുതുകാട് റോഡിൽ പള്ളിക്ക് സമീപമുള്ള എർത്ത് ഡാം ഏരിയയിലാണ് മൃതദേഹമുണ്ടായിരുന്നത്. പെരുവണ്ണാമൂഴി പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം കുറ്റ്യാടി ആശുപത്രിയിലേക്ക് മാറ്റി.

