Saturday, December 13, 2025
 
 
⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി ⦿ 6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ⦿ പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ ⦿ അരുണാചലിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു: 17 മരണം ⦿ മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേർ അറസ്റ്റില്‍ ⦿ റൺവേയ്ക്കരികിൽ പുല്ലിന് തീ പിടിച്ചു; വിമാനം ഇറക്കാതെ പറന്നുയർന്നു ⦿ കോൺഗ്രസിലെ 'സ്ത്രീലമ്പടന്മാർ' എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ⦿ വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ ⦿ ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം ⦿ രാഹുലിന്റേത് ലൈംഗിക വൈകൃതക്കാരന്റെ നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യ ⦿ സ്വര്‍ണവില ഇന്നും കൂടി ⦿ മുൻകൂർജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ ⦿ അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാവി ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്; ജി പൂങ്കുഴലി ഐപിഎസി അന്വേഷിക്കും ⦿ രണ്ടുദിവസത്തിനിടെ ഇന്‍ഡിഗോയുടെ 300ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി ⦿ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ ⦿ രാഹുല്‍ മാങ്കൂട്ടത്തിൽ പുറത്തേക്ക്; കോൺഗ്രസ് പുറത്താക്കി ⦿ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ⦿ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; 8 പേർ അറസ്റ്റിൽ ⦿ എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ ⦿ രാഹുൽ ഈശ്വറിനെ നാളെ വൈകീട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ⦿ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിയണം: കെ കെ രമ എംഎൽഎ ⦿ ‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തു, ഇനി പൊലീസ് നടപടി എടുക്കട്ടെ’; വി ഡി സതീശൻ ⦿ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി ⦿ കേരളത്തില്‍ രണ്ട് ദിവസം ശക്തമായ; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ് ⦿ തൃശൂരിൽ അച്ഛനും മകനുമടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റു ⦿ കടുവകളുടെ എണ്ണം എടുക്കാന്‍ പോയി ഉള്‍വനത്തില്‍ കുടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി ⦿ മസാല ബോണ്ട്; നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സർക്കാർ
news technology

ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറണം; എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ കമ്പനികളോട് കേന്ദ്രം

16 April 2025 11:19 PM

എയർടെൽ, ജിയോ, വോഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ടെലികോം കമ്പനികളോട് അവരുടെ നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കുന്ന എല്ലാ ചൈനീസ് ഉപകരണങ്ങളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും യുഎസ്-ചൈന താരിഫ് യുദ്ധത്തിൽ നിന്നും ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുമാണ് ഈ നീക്കം. ടെലികോം, ബഹിരാകാശ മേഖലകളിൽ ചൈനീസ് നിർമ്മിത ഉപകരണങ്ങളുടെ സാന്നിധ്യവും ഉപയോഗവും നിരീക്ഷിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ 5ജി വിതരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളായ വാവെയ്, ഇസഡ്ടിഇ എന്നിവയെ നിലവിൽ വിലക്കിയിട്ടുണ്ട്. പക്ഷേ അവരുടെ പല ഉപകരണങ്ങളും ഇപ്പോഴും 2ജി, 3ജി, 4ജി നെറ്റ്‌വർക്കുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ബിഎസ്എൻഎൽ, എയർടെൽ, വി എന്നിവയുടെ വയർലെസ്, ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകളിൽ ഈ കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അറ്റകുറ്റപ്പണി കരാറുകൾക്കായി ഈ ടെലികോം സ്ഥാപനങ്ങൾ ചൈനീസ് വെണ്ടർമാർക്ക് പ്രതിവർഷം വലിയ തുക നൽകുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. വാവെയ് മാത്രം പ്രതിവർഷം ഏകദേശം 600 കോടി രൂപ വരുമാനം ഇതുവഴി നേടുന്നുണ്ട് എന്നാണ് കണക്കുകൾ. നിലവിലെ ടെലികോം നയങ്ങൾ അനുസരിച്ച്, നിലവിലുള്ള ഉപകരണങ്ങളുടെ മെയിന്‍റനന്‍സിനും മാറ്റിസ്ഥാപിക്കലിനും മാത്രമേ ചൈനീസ് കമ്പനികൾക്ക് അനുവാദമുള്ളൂ.

ഉപകരണ ട്രാക്കിംഗിന് പുറമേ 2ജി, 3ജി കാലഘട്ടത്തിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത പഴയ സിം കാർഡുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ടെലികോം കമ്പനികൾക്ക് ടെലികോം വകുപ്പ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ സിം കാർഡുകൾ പ്രധാനമായും ചൈനീസ് കമ്പനികളിൽ നിന്നാണ് വാങ്ങിയത്. എങ്കിലും 4ജി, 5ജി എന്നിവയുടെ വ്യാപനത്തോടെ സിം കാർഡുകൾ നിർമ്മാണം ഇന്ത്യയ്ക്കുള്ളിൽ തന്നെയാണ് ഇപ്പോൾ നടക്കുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration