Wednesday, May 06, 2026
 
 
⦿ ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത ⦿ പഞ്ചാബിൽ ഭീതിപരത്തി ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര ⦿ തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി ⦿ വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക് ⦿ ടിവികെയുമായുള്ള സഖ്യ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടു ⦿ ‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ച് പോകേണ്ട സമയം അതിക്രമിച്ചു’: പരോക്ഷ വിമർശനവുമായി വി എ അരുൺ കുമാർ ⦿ വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ് ⦿ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; പാണക്കാട് സാദിഖലി തങ്ങള്‍ ⦿ നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു ⦿ മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍ ⦿ കേരളത്തിൽ യുഡിഎഫ് തരംഗം; മൂന്നിടത്ത് ബിജെപി ⦿ ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു ⦿ പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് ⦿ രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപയും ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂടിയേക്കും ⦿ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു ⦿ സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസ് ⦿ നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് ⦿ അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി ⦿ കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ⦿ മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല ⦿ ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി മന്ത്രി കെ കൃഷ്ണന്‍കുട്ടി ⦿ പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു ⦿ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ⦿ നെടുങ്കണ്ടം ഇരട്ട കൊലപാതകം: പിടിയിലായ സജി കുറ്റം സമ്മതിച്ചു ⦿ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ മുണ്ടത്തിക്കോട് ദുരന്തം: നാലുപേരുടെ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു ⦿ സംസ്ഥാനത്ത് വേനൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ രണ്ട് മൃതദേഹഭാഗങ്ങൾ ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം ⦿ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ⦿ 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; ഷിയാസ് കരീമിനെതിരെ പരാതി ⦿ മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ⦿ ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഗുരുതരമായി പൊള്ളലേറ്റ ലൈസൻസി സതീശൻ മരിച്ചു
news

നഴ്സിംഗ് കോളേജിൽ നടന്നത് അതിക്രൂരമായ റാഗിങ്ങ്

13 February 2025 02:02 PM

ഗാന്ധിനഗറിലെ ഗവ. നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികൾ നേരിട്ട അതിക്രൂര പീഡനത്തിൽ ഞെട്ടി രക്ഷിതാക്കൾ. ജർമനിയിൽ നഴ്സിങ് വിദ്യാഭ്യാസത്തിനു കാര്യങ്ങളെല്ലാം ശരിയായിട്ടും നാട്ടിൽ പഠിക്കാനുള്ള മോഹത്താൽ കോട്ടയത്ത് എത്തിയ വിദ്യാർഥിയും പീഡനം നേരിട്ടവരിലുണ്ട്. മാസങ്ങളായി കടുത്ത ശാരീരിക പീഡനം നേരിട്ടിട്ടും സീനിയേഴ്സിനെ ഭയന്നു കുട്ടികൾ ഒന്നും രക്ഷിതാക്കളോടു പറഞ്ഞിരുന്നില്ല. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന റാഗിങ്ങിന്റെ ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.

അധ്യാപികയോടാണു കുട്ടികൾ വിവരം പങ്കുവച്ചത്. അധ്യാപിക ഉടൻ പ്രിൻസിപ്പലിനെയും പിന്നീട് പൊലീസിനെയും അറിയിച്ചു. പരാതി നൽകിയതിനു പിന്നാലെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. മാസങ്ങളായി സീനിയർ വിദ്യാർഥികൾ ശല്യം ചെയ്യുന്നതും പീഡിപ്പിക്കുന്നതും അപ്പോഴാണു കുട്ടികൾ പുറത്തുപറഞ്ഞത്. കോളജ് ഹോസ്റ്റലിൽ മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സീനിയേഴ്സ് ഉപയോഗിക്കുന്നതായും കുട്ടികൾ വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ തല്ലുമെന്നു ഭീഷണിയുള്ളതിനാലാണു പറയാതിരുന്നത്. ആദ്യ വർഷ വിദ്യാർഥികളായതിന്റെ പേടി ഇവർക്കുണ്ടായിരുന്നു. ഭാവിയിൽ എന്തെങ്കിലും പ്രയാസമുണ്ടാകുമോ എന്നു പേടിച്ചാണു കുട്ടികൾ ഒന്നും പറയാതിരുന്നത്.

അതിക്രൂര റാഗിങ് സംഭവത്തിൽ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22), അസോസിയേഷൻ അംഗങ്ങളായ മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയിൽ സി.റിജിൽ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 5 പേരെയും പുറത്താക്കിയതായി സംഘടനാനേതൃത്വം അറിയിച്ചു. ഇവരെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കുള്ള ജനറൽ നഴ്സിങ് 3 വർഷ കോഴ്സിലെ വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയായവരും പ്രതികളും. ബോയ്സ് ഹോസ്റ്റലിലായിരുന്നു പീഡനം.

ഒന്നാം വർഷ നഴ്സിങ് വിദ്യാർഥികളായ ലിബിൻ, അജിത്ത്, ദിലീപ്, ആദർശ്, അരുൺ, അമൽ എന്നിവരാണ് റാഗിങ്ങിന് ഇരയായത്. കഴിഞ്ഞ നവംബറിലാണ് റാഗിങ് ആരംഭിച്ചത്. നഗ്നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ഡംബൽ കെട്ടിത്തൂക്കുക, ശരീരത്ത് സൂചി ഉപയോഗിച്ചു മുറിവേൽപിക്കുക, മുഖത്ത് തേക്കുന്ന ക്രീം വായിൽ ഒഴിക്കുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങൾ ഗാന്ധിനഗർ പൊലീസിനു ലഭിച്ചു. ഇത്തരം ക്രൂരതകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് മറ്റു ജൂനിയർ വിദ്യാർഥികളെ കാണിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികൾ ഹോസ്റ്റലിൽ ഗുണ്ടാനേതാക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. റാഗിങ് മൂലം സഹികെട്ട ജൂനിയർ വിദ്യാർഥികൾ കോളജ് അധികൃതർക്കു നൽകിയ പരാതി ഗാന്ധിനഗർ പൊലീസിനു കൈമാറുകയായിരുന്നു. മദ്യപിക്കാൻ ജൂനിയർ വിദ്യാർഥികളോട് പണം ആവശ്യപ്പെടുക, നൽകാത്തവരെ ക്രൂരമായി മർദിക്കുക, സീനിയേഴ്സിനെ കാണുമ്പോൾ എഴുന്നേറ്റ് സല്യൂട്ട് അടിച്ചില്ലെങ്കിൽ അസഭ്യം പറയുകയും കട്ടിലിൽ കെട്ടിയിട്ട് മർദിക്കുക തുടങ്ങിയവ പതിവായിരുന്നെന്ന് വിദ്യാർഥികൾ മൊഴി നൽകി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration