Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

പൊതുജനാവബോധം വളർത്താൻ ശുചിത്വമിഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

19 July 2021 03:25 PM

ശരിയായ മാലിന്യ സംസ്‌കരണ ശീലങ്ങളെക്കുറിച്ച് പ്രാഥമിക അറിവ് കുട്ടികളിൽ വളർത്താൻ ശുചിത്വ മിഷൻ തയ്യാറാക്കിയ കൈപ്പുസ്തകത്തിന് അനുയോജ്യമായ പേരും, കവർ ഡിസൈനും നൽകുന്നതിന് ശുചിത്വ മിഷൻ മൽസരം സംഘടിപ്പിക്കുന്നു. കവർ ഡിസൈനും ബുക്കിന് പേരും കുട്ടികൾക്ക് ആകർഷമായ രീതിയിൽ ആയിരിക്കണം. ശുചിത്വ മിഷന്റെ ഫേസ് ബുക്ക് പേജിൽ കൈപുസ്തകം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ശുചിത്വമിഷൻ ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്ത്   #titlecoverdesigncontest    എന്ന ഹാഷ് ടാഗ് സെർച്ച് ചെയ്താൽ ലഭിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 2.


ശുചിത്വ-മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ശരിയായ പൗരബോധം വളർത്തുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ആശയങ്ങളും ചിന്തകളും ഉണർത്തുന്നതിനും ശുചിത്വമിഷനുമായി പങ്ക് വയ്ക്കുന്നതിനുമായി ചുമരെഴുത്ത്, പോസ്റ്റർ, ഹോർഡിംഗ്, ലഘുലേഖ, ഫോട്ടോഗ്രാഫി, ഉപന്യാസം എന്നീ ആറ് ഇനങ്ങളിലായി ശുചിത്വ മിഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്വന്തം ആശയങ്ങളാകണം ആവിഷ്‌കരിക്കപ്പെടേണ്ടത്. മത്സരങ്ങളിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ വിജയികളെ കണ്ടെത്തും. വിജയികളാകുന്നവർക്ക് 30,000,  20,000,  10,000 എന്നീ നിരക്കിൽ പാരിതോഷികം ലഭിക്കും. ആറ് ഇനങ്ങളിലായി നടത്തുന്ന മത്സരത്തിൽ വിഷയങ്ങൾ വ്യത്യസ്തമാണ്. ഓരോ ഇനത്തിലേയും വിഷയങ്ങൾ സംബന്ധിച്ചും എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട ഓൺലൈൻ ആപ്ലിക്കേഷൻ ലഭിക്കുന്നതിനും ശുചിത്വമിഷൻ ഫെയ്‌സ്ബുക്ക് പേജിൽ   #suchitwamissionIECcontest    എന്ന ഹാഷ് ടാഗ് സെർച്ച് ചെയ്ത് വിശദാംശങ്ങൾ കണ്ടെത്താം. എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 18.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration