'മെഡിക്കൽ കോളേജ് വാഗ്ദാനം ചെയ്തു, എം ടി രമേശ് കൈപ്പറ്റിയത് ഒമ്പത് കോടി'; ആരോപണവുമായി മുന്‍ ബിജെപി നേതാവ്
ബിജെപി നേതാവ് എം ടി രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ് എ കെ നസീര്‍. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഒമ്പത് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. വിഷയം മുന്‍ സംസ്ഥാന പ്രസിഡൻ്റ് പി എസ് ശ്രീധരന്‍ പിള്ള അറിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും എ കെ നസീര്‍.
ആരോപണങ്ങള്‍ക്കു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നായിരുന്നു വെളിപ്പെടുത്തലിന് പിന്നാലെ എം ടി രാമേഷിൻ്റെ പ്രതികരണം. മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍.
30 വർഷമായി ബിജെപിയിൽ പ്രവർത്തിച്ചു വരികയായിരുന്നു എ കെ നസീർ. ന്യൂനപക്ഷ മോർച്ചയുടെ ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളുടെ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു വർഷം മുൻപാണ് ബിജെപിയിൽനിന്ന് രാജിവെച്ച് സിപിഐഎമ്മിനൊപ്പം ചേർന്നത്.