Friday, October 18, 2024
 
 
⦿ യുജിസി 2024 നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ⦿ നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി സിപിഐഎം ⦿ വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ⦿ സരിനെ പുറത്താക്കി കോൺഗ്രസ്; സംഘടന വിരുദ്ധ പ്രവർത്തനമെന്ന് വിശദീകരണം ⦿ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റിൽ ⦿ സതീശന് ബിജെപിയോട് മൃദുസമീപനം; കോൺഗ്രസിനെ ദുർബലപ്പെടുത്തിയത് വി ഡി സതീശൻ: ആഞ്ഞടിച്ച് പി സരിൻ ⦿ എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിപിഐഎം എല്ലാ വശവും പരിശോധിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ ⦿ എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി: മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി ⦿ സരിന് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി സുധീറും; ഡിഎംകെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ എൻ കെ സുധീർ ⦿ വീണ്ടും കെ റെയില്‍ ഉന്നയിച്ച് കേരളം; മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു ⦿ ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം: പ്രതിദിനം 70000 തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്യാം ⦿ ഗുജറാത്തിൽ വിഷ വാതകം ചോർന്നു; 5 തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു ⦿ ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാർ ഇന്ന് അധികാരമേൽക്കും ⦿ സ്വർണവില ഇന്ന് 360 രൂപ കൂടി ⦿ പാലക്കാട് ഉപതിരഞ്ഞെടുപ്പ്: രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ്, അറിയിച്ച് പി സരിൻ ⦿ ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി, പകരം ചുമതല എസ്. ശ്രീജിത്തിന് ⦿ ബെം​ഗളൂരുവിൽ ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു ⦿ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു ⦿ വയനാട്ടിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാർത്ഥികളായി ⦿ അവശ്യ മരുന്നുകൾക്ക് 50 ശതമാനം വില കൂട്ടി കേന്ദ്രം ⦿ കരവാരം പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി; എൽഡിഎഫ് അവിശ്വാസം യുഡിഎഫും പിന്തുണച്ചു ⦿ തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീം ലീഗുകാരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ⦿ ‘രണ്ട് പരാതികളും വ്യാജം, പരാതിക്കാരിയുമായി ഒരു സൗഹൃദവും ഇല്ല’: ജയസൂര്യ ⦿ നവീന്‍ സത്യസന്ധന്‍, പരാതി ലഭിച്ചിട്ടില്ല; ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വത വേണം: കെ രാജന്‍ ⦿ എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സഭയിൽ വെച്ചു ⦿ രജിസ്ട്രേഷന്‍ നടത്താതെ വരുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തും- മുഖ്യമന്ത്രി ⦿ സ്വർണവില കുറഞ്ഞു | Gold Rate ⦿ കാനഡയുടെ നീക്കത്തിന് ഇന്ത്യയുടെ തിരിച്ചടി, ഹൈക്കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാൻ തീരുമാനം ⦿ ഷിബിൻ വധക്കേസ്‌; ആറ് മുസ്ലിം ലീഗ്‌ പ്രവർത്തകർ പിടിയിൽ ⦿ വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ ⦿ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു ⦿ നടൻ ബാല അറസ്റ്റിൽ ⦿ മെമ്മറി കാർഡ്‌ പരിശോധിച്ചതിൽ അന്വേഷണമില്ല; അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി ⦿ ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട; നാലുപേർ അറസ്റ്റിൽ, മുഖ്യ പ്രതി വിദേശത്തേക്ക് കടന്നു ⦿ സംസ്ഥാങ്ങൾക്ക് നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 3400 കോടി, യുപിക്ക് 31000 കോടി
news

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ

14 October 2024 09:06 PM

വയനാടിലുണ്ടയ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട്‌ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയത്തിൽ ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മന്ത്രി എം ബി രാജേഷ്‌ ചട്ടം 275 പ്രകാരം അവതരിപ്പിച്ച പ്രമേയം ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു.

ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തിയത്. സമാനതകളില്ലാത്ത ദുരന്തത്തിനു ശേഷം അനിവാര്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ധനസഹായമാണ് കേന്ദ്രസര്‍ക്കാരിനു മുമ്പാകെ ആവശ്യപ്പെട്ടിട്ടുള്ളത്. ബഹു. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ച വേളയിലും അതിനുശേഷം അദ്ദേഹത്തെ നേരില്‍കണ്ടും സഹായാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്ന കാര്യവും പ്രമേയത്തിൽ പരാമർശിച്ചു.

ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അതിതീവ്ര ദുരന്തത്തിന്റെ (ഡിസാസ്റ്റര്‍ ഓഫ് സിവിയര്‍ നേച്ചര്‍) ഗണത്തില്‍പ്പെടുന്നതാണ് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍. പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങള്‍ക്കും നിവേദനം പോലും ഇല്ലാതെതന്നെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിഗണന കേരളത്തിന് ലഭിച്ചില്ല എന്നത് ഖേദകരമാണെന്നും പ്രമേയത്തിൽ പറഞ്ഞു.

ദുരന്തബാധിതര്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ എഴുത്തത്തള്ളുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി 2024 ആഗസ്റ്റ് 19 ന് വിളിച്ചുകൂട്ടുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇക്കാര്യത്തില്‍ കാലവിളംബം കൂടാതെ തുടര്‍നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ദേശീയ ദുരന്തനിവാരണ നിയമം, 2005 ലെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തീവ്രദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ അധികാരമുണ്ട്. പ്രസ്തുത അധികാരം വിനിയോഗിക്കാന്‍ ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും സംസ്ഥാന നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration