Friday, October 18, 2024
 
 
⦿ യുജിസി 2024 നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ⦿ നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി സിപിഐഎം ⦿ വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ⦿ സരിനെ പുറത്താക്കി കോൺഗ്രസ്; സംഘടന വിരുദ്ധ പ്രവർത്തനമെന്ന് വിശദീകരണം ⦿ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റിൽ ⦿ സതീശന് ബിജെപിയോട് മൃദുസമീപനം; കോൺഗ്രസിനെ ദുർബലപ്പെടുത്തിയത് വി ഡി സതീശൻ: ആഞ്ഞടിച്ച് പി സരിൻ ⦿ എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിപിഐഎം എല്ലാ വശവും പരിശോധിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ ⦿ എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി: മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി ⦿ സരിന് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി സുധീറും; ഡിഎംകെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ എൻ കെ സുധീർ ⦿ വീണ്ടും കെ റെയില്‍ ഉന്നയിച്ച് കേരളം; മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു ⦿ ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം: പ്രതിദിനം 70000 തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്യാം ⦿ ഗുജറാത്തിൽ വിഷ വാതകം ചോർന്നു; 5 തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു ⦿ ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാർ ഇന്ന് അധികാരമേൽക്കും ⦿ സ്വർണവില ഇന്ന് 360 രൂപ കൂടി ⦿ പാലക്കാട് ഉപതിരഞ്ഞെടുപ്പ്: രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ്, അറിയിച്ച് പി സരിൻ ⦿ ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി, പകരം ചുമതല എസ്. ശ്രീജിത്തിന് ⦿ ബെം​ഗളൂരുവിൽ ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു ⦿ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു ⦿ വയനാട്ടിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാർത്ഥികളായി ⦿ അവശ്യ മരുന്നുകൾക്ക് 50 ശതമാനം വില കൂട്ടി കേന്ദ്രം ⦿ കരവാരം പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി; എൽഡിഎഫ് അവിശ്വാസം യുഡിഎഫും പിന്തുണച്ചു ⦿ തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീം ലീഗുകാരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ⦿ ‘രണ്ട് പരാതികളും വ്യാജം, പരാതിക്കാരിയുമായി ഒരു സൗഹൃദവും ഇല്ല’: ജയസൂര്യ ⦿ നവീന്‍ സത്യസന്ധന്‍, പരാതി ലഭിച്ചിട്ടില്ല; ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വത വേണം: കെ രാജന്‍ ⦿ എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സഭയിൽ വെച്ചു ⦿ രജിസ്ട്രേഷന്‍ നടത്താതെ വരുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തും- മുഖ്യമന്ത്രി ⦿ സ്വർണവില കുറഞ്ഞു | Gold Rate ⦿ കാനഡയുടെ നീക്കത്തിന് ഇന്ത്യയുടെ തിരിച്ചടി, ഹൈക്കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാൻ തീരുമാനം ⦿ ഷിബിൻ വധക്കേസ്‌; ആറ് മുസ്ലിം ലീഗ്‌ പ്രവർത്തകർ പിടിയിൽ ⦿ വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ ⦿ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു ⦿ നടൻ ബാല അറസ്റ്റിൽ ⦿ മെമ്മറി കാർഡ്‌ പരിശോധിച്ചതിൽ അന്വേഷണമില്ല; അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി ⦿ ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട; നാലുപേർ അറസ്റ്റിൽ, മുഖ്യ പ്രതി വിദേശത്തേക്ക് കടന്നു ⦿ സംസ്ഥാങ്ങൾക്ക് നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 3400 കോടി, യുപിക്ക് 31000 കോടി

ഹിൽമെന്റ് സെറ്റിൽമെന്റ് പട്ടയങ്ങൾ പൂർത്തിയാക്കാൻ മുണ്ടക്കയത്ത് സ്‌പെഷ്യൽ തഹസീൽദാർ ഓഫീസ് തുടങ്ങി

17 October 2024 09:35 PM

കോട്ടയം: ഹിൽമെന്റ് സെറ്റിൽമെന്റ് പട്ടയങ്ങൾ കൊടുത്തുതീർക്കാനാണ് സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സർക്കാർ പ്രത്യേക തസ്തികകൾ സൃഷ്ടിച്ച് മുണ്ടക്കയത്ത് ഭൂമി പതിവ് സ്‌പെഷ്യൽ തഹസീൽദാർ ഓഫീസ് ആരംഭിച്ചതെന്നു റവന്യൂ-ഭവനനിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ. ജില്ലാതല പട്ടയമേളയും മുണ്ടക്കയം സ്‌പെഷ്യൽ തഹസീൽദാരുടെ കാര്യാലയത്തിന്റെ ഉദ്ഘാടനവും മുണ്ടക്കയം റവന്യൂ ടെർമിനലിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


കാഞ്ഞിരപ്പളളി താലൂക്കിലെ എരുമേലിതെക്ക്, എരുമേലിവടക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ വ്യാപിച്ചു കിടക്കുന്ന 1459 ഹെക്ടർ ഹിൽമെൻ സെറ്റിൽമെന്റ്‌റ് ആണ് 20/20 ഉത്തരവിന്റെ അടിസ്ഥാനത്തിൽ പതിച്ചു കൊടുക്കാൻ തീരുമാനിച്ചിട്ടുളളത്. നിലവിൽ 7,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.


20-20 ഉത്തരവിന് ആവശ്യമായ ഭേദഗതികൾ വരുത്തിയതോടെ പട്ടയം കൊടുക്കാനാകും എന്ന സ്ഥിതി വന്നു. എന്നാൽ അതിന് നിലവിലുള്ള റവന്യൂ സംവിധാനങ്ങൾ പോരാതെ വന്നതോടെയാണ് 17 അധിക തസ്തികകൾ സൃഷ്ടിച്ച് സ്‌പെഷൽ തഹസീൽദാർ ഓഫീസ് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.\"\"


കേരളം രൂപീകൃതമായശേഷം ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്ത സർക്കാരാണിത്.


മൂന്നര വർഷക്കാലം കൊണ്ട് ഒരു ലക്ഷത്തി എൺപതിനായിരത്തി എഴുന്നൂറ്റി എഴുപത് പട്ടയങ്ങൾ ആണ് വിതരണം ചെയ്തത്. അഞ്ചു വർഷക്കാലം കൊണ്ട് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തു എന്നതിന്റെ ബഹുമതി അഞ്ചു വർഷക്കാലം കൊണ്ട് ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം പട്ടയങ്ങൾ വിതരണം ചെയ്ത കഴിഞ്ഞ സർക്കാരിനാണ്. കേരളത്തിൽ റവന്യൂ വകുപ്പ് സമാനതകൾ ഇല്ലാത്ത നേട്ടത്തിന് അർഹമായ കാലമാണിതെന്നും മന്ത്രി പറഞ്ഞു.


കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളിലായി 313 പട്ടയങ്ങളാണ് വിതരണം ചെയ്തത്.


ചടങ്ങിൽ സബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനായി.


ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്, സി.എം. ജാൻസി, ജിജിമോൾ സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ആസൂത്രണ സമിതി അംഗം കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രത്‌നമ്മ രവീന്ദ്രൻ, ജൂബി അഷറഫ്, പി കെ പ്രദീപ്, ഗ്രാമ പഞ്ചായത്തംഗം ഷീബാ ദിഫായിൻ,


മലയോര പട്ടയ ജനകീയ സമിതി സെക്രട്ടറി കെ. രാജേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ, വി. ബി. ബിനു, പി എസ് സുരേന്ദ്രൻ, ടി കെ ശിവൻ ചാർലി കോശി, കെ എസ് രാജു, ഷാജി അറത്തിൽ, റോയി ചാക്കോ ടിസി സെയ്ദ് മുഹമ്മദ്, സിജു കൈതമറ്റം എന്നിവർ പ്രസംഗിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration