ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട; നാലുപേർ അറസ്റ്റിൽ, മുഖ്യ പ്രതി വിദേശത്തേക്ക് കടന്നു
ഡൽഹിയിൽ വൻ ലഹരി മരുന്നു വേട്ട. തിലക് നഗറിൽ നിന്നും 2,000 കോടി രൂപയുടെ ലഹരി മരുന്നാണ് പിടികൂടിയത്. ഇതോടെ ഒരാഴ്ചക്കിടെ ഡൽഹിയിൽ പിടികൂടിയത് 7500 കോടി രൂപയുടെ കൊക്കെയ്നാണ്. പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം.
തിലക് നഗറിലെ രമേഷ് നഗർ മേഖലയിൽ നിന്ന് 200 കിലോഗ്രാം കൊക്കെയ്നാണ് ഇന്ന് പിടികൂടിയത്. രമേഷ് നഗറിലെ വെയർ ഹൗസിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് ഡൽഹി പൊലീസ് കാർ പിടികൂടുകയായിരുന്നു. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് പ്രധാനി പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. ലഹരി സംഘത്തിനു രാജ്യാന്തര ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.