Tuesday, October 22, 2024
 
 
⦿ ആലപ്പുഴയില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ⦿ ഡൽഹി സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാൻ സംഘട ⦿ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും; തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ⦿ ഷോളയാർ ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം ⦿ നവീന്‍ ബാബുവിന്റെ മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യുവകുപ്പ് ⦿ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നു; തമിഴ്‌നാട് ഗവർണർ; ദ്രാവിഡ അലർജിയെന്ന് സ്റ്റാലിൻ ⦿ കൊല്ലത്ത് യുവാവ് കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി ⦿ പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി സിപിഐഎം ⦿ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് CPIM; ഇനി ഇടതിന്റെ ശബ്ദം ⦿ ബിഹാറിൽ വ്യാജമദ്യദുരന്തം: 25 മരണം, 49 പേർ ചികിത്സയിൽ ⦿ സ്വർണ്ണ വില കുതിച്ചുയർന്നു; പവന് 640 രൂപ കൂടി ⦿ നവീൻ ബാബുവിന് വീഴ്ചയില്ല; കളക്ടറുടെ റിപ്പോർട്ട് പുറത്ത് ⦿ യുജിസി 2024 നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ⦿ നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി സിപിഐഎം ⦿ വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ⦿ സരിനെ പുറത്താക്കി കോൺഗ്രസ്; സംഘടന വിരുദ്ധ പ്രവർത്തനമെന്ന് വിശദീകരണം ⦿ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റിൽ ⦿ സതീശന് ബിജെപിയോട് മൃദുസമീപനം; കോൺഗ്രസിനെ ദുർബലപ്പെടുത്തിയത് വി ഡി സതീശൻ: ആഞ്ഞടിച്ച് പി സരിൻ ⦿ എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിപിഐഎം എല്ലാ വശവും പരിശോധിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ ⦿ എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി: മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി ⦿ സരിന് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി സുധീറും; ഡിഎംകെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ എൻ കെ സുധീർ ⦿ വീണ്ടും കെ റെയില്‍ ഉന്നയിച്ച് കേരളം; മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു ⦿ ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം: പ്രതിദിനം 70000 തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്യാം ⦿ ഗുജറാത്തിൽ വിഷ വാതകം ചോർന്നു; 5 തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു ⦿ ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാർ ഇന്ന് അധികാരമേൽക്കും ⦿ സ്വർണവില ഇന്ന് 360 രൂപ കൂടി ⦿ പാലക്കാട് ഉപതിരഞ്ഞെടുപ്പ്: രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ്, അറിയിച്ച് പി സരിൻ ⦿ ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി, പകരം ചുമതല എസ്. ശ്രീജിത്തിന് ⦿ ബെം​ഗളൂരുവിൽ ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു ⦿ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു ⦿ വയനാട്ടിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാർത്ഥികളായി ⦿ അവശ്യ മരുന്നുകൾക്ക് 50 ശതമാനം വില കൂട്ടി കേന്ദ്രം ⦿ കരവാരം പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി; എൽഡിഎഫ് അവിശ്വാസം യുഡിഎഫും പിന്തുണച്ചു ⦿ തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീം ലീഗുകാരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ⦿ ‘രണ്ട് പരാതികളും വ്യാജം, പരാതിക്കാരിയുമായി ഒരു സൗഹൃദവും ഇല്ല’: ജയസൂര്യ
sports news

രണ്ടാം ടി20യില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ

09 October 2024 10:59 PM

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും 86 റണ്‍സിന്‍റെ ആധികാരിക ജയവുമായി ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി(2-0). ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന്‍റെ പോരാട്ടം 20 ഓവറില്‍ റണ്‍സിലവസാനിച്ചു. 41 റണ്‍സെടുത്ത് പൊരുതിയ മെഹ്മദുള്ളയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുമായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 221-9, ബംഗ്ലാദേശ് 20 ഓവറില്‍ 135-9. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ഹൈദരാബാദില്‍ നടക്കും.

നേരത്തെ  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പവര്‍ പ്ലേയില്‍ സഞ്ജു സാംസണ്‍(10), അഭിഷേക് ഷര്‍മ(15), സൂര്യകുമാര്‍ യാദവ്(8) എന്നിവരെ നഷ്ടമായി പതറിയെങ്കിലും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയുടെയും റിങ്കു സിംഗിന്‍റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തത്. രണ്ടാം ടി20 കളിക്കുന്ന നിതീഷ് റെഡ്ഡി 34 പന്തില്‍ 74 റണ്‍സടിച്ചപ്പോള്‍ റിങ്കു സിംഗ് 29 പന്തില്‍ 53 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ 19 പന്തില്‍ 32 റണ്‍സെടുത്തു.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തുടക്കം മുതല്‍ അടിതെറ്റി. ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ ഇമോണിനെ(16) ബൗള്‍ഡാക്കി അര്‍ഷ്ദീപ് സിംഗാണ് ബംഗ്ലാദേശ് തകര്‍ച്ചക്ക് തുടക്കമിട്ടത്. ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയെ(11) വാഷിംഗ്ടണ്‍ സുന്ദര്‍ മടക്കിയപ്പോള്‍ ലിറ്റണ്‍ ദാസിനെ(14) വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ബംഗ്ലാദേശിന്‍റെ തലയരിഞ്ഞു. തൗഹിദ് ഹൃദോയിയെ(2) അഭിഷേക് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ മെഹ്ദി ഹസന്‍ മിറാസിനെ(16) റിയാന്‍ പരാഗും ജേക്കര്‍ അലിയെ(1) മായങ്ക് യാദവും മടക്കിയതോടെ ബംഗ്ലാദേശിന്‍റെ പേരാട്ടം തീര്‍ന്നു. ഇന്ത്യക്കായി നിതീഷ് റെഡ്ഡി 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration