നെട്ടൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ്‍വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
എറണാകുളം നെട്ടൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ്‍വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഫിറോസ് ഖാൻ മുംതാസ് ദമ്പതികളുടെ മകൾ ഫിദ(16)യാണ് മരിച്ചത്. മാലിന്യം കളയാൻപോയപ്പോൾ കായലിൽ കാൽ വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഫിദ.
മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വലയിൽ കുടുങ്ങിയ നിലയിലായിരുന്നു. പൊലീസും ഫയർഫോഴ്സും സ്കൂബാഡൈവിങ് സംഘവും കായലിൽ ഇറങ്ങി തെരച്ചിൽ നടത്തിയിരുന്നു.