Thursday, July 04, 2024
 
 
⦿ ബിഹാറിൽ നാല് പാലങ്ങൾ കൂടി തകർന്നു; 16 ദിവസത്തിനിടെ തകർന്നത് 10 എണ്ണം ⦿ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു ⦿ കിക്മ എം.ബി.എ അഭിമുഖം ⦿ ട്രെയിൻ ഗതാഗതം: ആവശ്യങ്ങൾ പരിഗണിക്കുമെന്ന് റെയിൽവേ ⦿ ഡെന്റൽ മെക്കാനിക് ഒഴിവ് ⦿ തിരുവനന്തപുരം ഡെന്റൽ കോളേജിൽ ‘ഡോറ’ ഒഴിവ് ⦿ ജില്ലാ ശിശു ക്ഷേമ സമിതി കരിയര്‍ ഗൈഡന്‍സ് പരിപാടിക്ക് തുടക്കം ⦿ മണി ഓർഡർ പെൻഷൻ വൈകും ⦿ ഐ.ടി.ഐ പ്രവേശനം: തീയതി നീട്ടി ⦿ റോഡ് കൺസ്ട്രക്ഷൻ എഞ്ചിനീയർ കോഴ്‌സ് പഠിക്കാം അസാപ് കേരളയിലൂടെ ⦿ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ അതിഥി അധ്യാപക ഒഴിവ് ⦿ മന്ത്രിസഭായോഗ തീരുമാനങ്ങൾ (03.07.2024) ⦿ വിവാ ക്യാമ്പയിൻ – പരിശോധന പൂർത്തീകരിച്ച ആദ്യ പഞ്ചായത്ത് പിലിക്കോട് ⦿ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ കോഴ്സുകൾക്ക് അപേക്ഷിക്കാം ⦿ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്: പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്പയിൻ ഊർജിതമാക്കും : ഡോ:ആർ.ബിന്ദു ⦿ വനിതാ എൻജിനീയറിങ് കോളജിൽ എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു ⦿ മാന്നാർ കൊലപാതകം; മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു; കലയെ കൊലപ്പെടുത്തിയത് കാറിനകത്ത് വെച്ച് ⦿ സിഇടി; 85-ാം വാർഷികം ആഘോഷിച്ചു ⦿ കരുവന്നൂർബാങ്ക് : 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി ; പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു ⦿ ഇറാനിലേക്കുള്ള അവയവക്കടത്ത് കേസ് ഏറ്റെടുത്ത് NIA; എഫ്ഐആർ സമർപ്പിച്ചു ⦿ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ ഡിപ്ലോമ പ്രവേശന തീയതികൾ നീട്ടി ⦿ എം.എസ്.സി.(എം.എൽ.റ്റി.) സ്‌പോട്ട് അലോട്ട്‌മെന്റ് ⦿ മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു ⦿ പെൻഷൻ മസ്റ്ററിങ് ⦿ പ്രോജക്ട് ഫെലോ ഒഴിവ് ⦿ സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത് ⦿ ഐപിഎസ് തലപ്പത്ത് അഴിച്ചുപണി ⦿ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഈ മാസം തുടങ്ങും ⦿ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഡപ്യൂട്ടേഷൻ നിയമനം ⦿ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ തീർപ്പാക്കാൻ മേഖല അദാലത്ത് നടത്തും : മന്ത്രി  ⦿ സര്‍ക്കാര്‍ ഓഫീസിലെ റീല്‍സ് ചിത്രീകരണത്തില്‍ ശിക്ഷാ നടപടിയില്ല ⦿ എൻഡോസൾഫാൻ മെഡിക്കൽ ബോർഡ് ക്യാമ്പിൽ 1,031 പേരെ കൂടി പങ്കെടുപ്പിക്കും ⦿ ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ : ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക്  കേരളത്തിൽ തുടക്കം
News

അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയില്‍

01 July 2024 10:39 PM

അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയില്‍. തിക്കോടി സ്വദേശി പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.

തിക്കോടി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരവുമായി (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. മൂക്കിനെയും മസ്തിഷ്‌കത്ത‌െയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മസ്തിഷ്ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നത്.

ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നതിൽ പ്രശ്നമില്ലമെന്നും മന്ത്രി വ്യക്തമാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration