ഇനി ഐടി പാർക്കുകളിൽ മദ്യം വിൽക്കാം; ചട്ടഭേദഗതിക്ക് അംഗീകാരം നൽകി നിയമസഭാ സമിതി
ഇനി ഐടി പാർക്കുകളിലും മദ്യവിൽക്കാം. ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള ചട്ടഭേദഗതിയിലെ സർക്കാർ നിർദ്ദേശം നിയമസഭാ സമിതി അംഗീകരിച്ചു. ഇതോടെ ഐടി പാർക്കുകളിൽ ബാറുടമകൾക്കും മദ്യം വിൽക്കാം. ഐടി പാർക്കുകൾക്ക് നേരിട്ടോ, പ്രമോട്ടർ നിർദ്ദേശിക്കുന്ന കമ്പനിക്കോ മദ്യവിൽപ്പനശാല നടത്താം. ഇതിനായി ഐടി പാർക്കുകൾക്ക് എഫ്എൽ4സി ലൈസൻസ് നൽകും. 20 ലക്ഷം രൂപയായിരിക്കും ലൈസൻസ് ഫീസ്. രാവിലെ 11 മണി മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക.