Sunday, June 23, 2024
 
 
⦿ ‘തൃശൂരിൽ BJPയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണം’; വിമർശനവുമായി മുഖ്യമന്ത്രി ⦿ നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര നടപടി; എൻടിഎ ഡിജിയെ നീക്കി ⦿ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു: പുതിയ തീയതി ഉടൻ ⦿ സപ്ലൈകോ 50ാം വാർഷികം; പ്രവർത്തനം മെച്ചപ്പെടുത്താൻ 11 പദ്ധതികൾ നടപ്പാക്കും: മന്ത്രി ⦿ നൈപുണ്യ വികസനത്തിലൂടെ പരമാവധി തൊഴിലവസരങ്ങൾ ലഭ്യമാക്കും: മന്ത്രി വി ശിവൻകുട്ടി ⦿ സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം ⦿ സ്പോർട്സ് സ്കൂൾ തസ്തികകളിലെ  യോഗ്യതയിലും വയസ്സിലും ഭേദഗതി വരുത്തി ⦿ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനം ⦿ സ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടി ⦿ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ സൈക്കോളജിസ്റ്റ് ⦿ വിമുക്തഭടന്മാർക്കും ആശ്രിതർക്കും സൗജന്യ കോഴ്സ് ⦿ എം.എസ്‌.സി സ്‌പോട്ട് അലോട്ട്‌മെന്റ് 27 ന് ⦿ നഴ്സറി ടീച്ചർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു ⦿ അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ് ⦿ അധ്യാപക നിയമനം ⦿ ആർ.സി.സിയിൽ സീനിയർ റസിഡന്റ് ⦿ റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ ⦿ കൊച്ചിയില്‍ വൻ അരിവേട്ട; പിടിച്ചത് നാലരക്കോടി രൂപയുടെ അരി, കടത്ത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി ⦿ “രാജ്യത്ത് നടക്കുന്നത് ചോദ്യപേപ്പര്‍ കച്ചവടം”: സീതാറാം യെച്ചൂരി ⦿ 'കൽക്കി' റിലീസ് ട്രെയിലർ എത്തി ⦿ നിമിഷപ്രിയയുടെ മോചനം; 20,000 ഡോളർ സംഭാവനയായി ലഭിച്ചു ⦿ വിദേശ  പഠനം; 73 കുട്ടികൾക്ക് ധനസഹായം അനുവദിച്ചു ⦿ കൊല്ലം മെഡിക്കൽ കോളജിൽ എക്കോ ടെക്നീഷ്യൻ ⦿ വട്ടിയൂർക്കാവ് പോളിടെക്നിക്കിൽ സീറ്റ് ഒഴിവ് ⦿ വിരസമാകില്ല ഇനി ബോട്ടുയാത്ര ; ‘പുസ്തകത്തോണി’ വ്യാപകമാക്കാൻ നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി ⦿ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ 23കാരി മരിച്ചു ⦿ അതിശക്തമായ മഴയ്ക്കു സാധ്യത: ആറു ജില്ലകളിൽ  ജൂൺ 22ന് ഓറഞ്ച് അലർട്ട് ⦿ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ⦿ കമ്പ്യൂട്ടർ അസിസ്റ്റന്റ് താത്കാലിക ഒഴിവ് ⦿ ആർക്കിടെക്ചർ അധ്യാപക ഒഴിവ് ⦿ ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു ⦿ ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ ⦿ അധ്യാപക നിയമനം ⦿ വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി; 2 പേർ കസ്റ്റഡിയിൽ
News Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍! സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്

21 May 2024 11:12 PM

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ഫൈനലില്‍. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിലെത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈബദാരാബാദ് 19.3 ഓവറില്‍ 159ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (28 പന്തില്‍ 51), ശ്രേയസ് അയ്യര്‍ (24 പന്തില്‍ 58) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികളാണ് കൊല്‍ക്കത്തയെ വിജത്തിലേക്ക് നയിച്ചത്. ഹൈദരാബാദിന് ഒരവസരം കൂടിയുണ്ട്. രാജസ്ഥാന്‍ റോയല്‍സ് - റോയല്‍ ചലഞ്ചേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ ഹൈദരാബാദ് രണ്ടാം ക്വാളിഫയറില്‍ നേരിടും.

റഹ്മാനുള്ള ഗുര്‍ബാസ് (12 പന്തില്‍ 23) - സുനില്‍ നരെയ്ന്‍ (16 പന്തില്‍ 21) സഖ്യം മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ഗുര്‍ബാസും ഏഴാം ഓവറില്‍ നരെയ്‌നും മടങ്ങി. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ അയ്യര്‍ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നാല് സിക്‌സും അഞ്ച് ഫോറും വീതം നേടി. പാറ്റ് കമ്മിന്‍സ്, ടി നടരാജന്‍ എന്നിവരാണ് ഹൈദരാബാദിന് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് കൊല്‍ക്കത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തുടക്കത്തില്‍ തന്നെ തെളിയിച്ചു. മൂന്ന് വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. 55 റണ്‍സ്നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്റിച്ച് ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സെടുത്തു. കമ്മിന്‍സ് (24 പന്തില്‍ 30) സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചു.

സ്റ്റാര്‍ക്ക് നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. നാല് 26 റണ്‍സ് വഴങ്ങി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration