Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

പുനരുദ്ധീകരണ സാധ്യതയുള്ള വ്യവസായങ്ങള്‍ക്ക് 15 ലക്ഷം ധനസഹായം

14 July 2021 04:35 PM


പാലക്കാട്: ജില്ലയില് വിവിധ കാരണത്താല് ആറ് മാസക്കാലത്തിലധികമായി പ്രവര്ത്തനരഹിതമായതും, പുനരുദ്ധീകരണ സാധ്യതയുള്ളതുമായ വ്യവസായങ്ങള്ക്ക് ജില്ലാ വ്യവസായ കേന്ദ്രം പരമാവധി 15 ലക്ഷം ധനസഹായം അനുവദിക്കുന്നു.


സംരംഭങ്ങളുടെ പുനരുദ്ധീകരണത്തിനും, കെട്ടിടം, യന്ത്രങ്ങള് പുനസ്ഥാപിക്കുന്നതിനും പുനരുദ്ധാരണ പദ്ധതിരേഖയുടെ അടിസ്ഥാനത്തില് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ‘Revival and Rehabilitation of Defunct MSMEs and Cashew Processing Units’ എന്ന പദ്ധതിയിലൂടെയാണ് പരമാവധി 15 ലക്ഷം രൂപ ധനസഹായമായി അനുവദിക്കുന്നത്.


പ്ലാസ്റ്റിക് നിരോധനത്തെ തുടര്ന്ന് പ്രവര്ത്തനം നിലച്ച സംരംഭങ്ങള്ക്ക് പുതിയ ഉല്പന്നനിര്മ്മാണത്തിന് പുനരുദ്ധാരണം സാധ്യമെങ്കില്, അത്തരം സംരംഭങ്ങള്ക്ക് മേല്പ്പറഞ്ഞ ആറ് മാസക്കാലവധി ബാധകമല്ല. സ്ഥിരമൂലധന നിക്ഷേപത്തിനും, പ്രവര്ത്തനമൂലധന നിക്ഷപത്തിനും പദ്ധതിപ്രകാരം പ്രത്യേകം ധനസഹായം അനുവദിക്കും.




പദ്ധതി വിശദാംശങ്ങള്:




1) കെട്ടിടം പുനരുദ്ധാരണ സഹായം :- മൊത്തം പുനരുദ്ധാരണ പദ്ധതി ചെലവിന്റെ 25% പരമാവധി 2 ലക്ഷം രൂപ.

2) പ്ലാന്റ്, മെഷിനറികള്, വൈദ്യുതീകരണം എന്നിവയുടെ പുനരുദ്ധീകരണ സഹായം :- മൊത്തം പുനരുദ്ധാരണ പദ്ധതി ചെലവിന്റെ 40% പരമാവധി 8 ലക്ഷം രൂപ.

3) പ്രവര്ത്തന മൂലധന പുനരുദ്ധാരണ സഹായം :- ധനകാര്യ സ്ഥാപനം അംഗീകരിച്ച പ്രവര്ത്തനമൂലധന വായ്പയ്ക്ക് ആവശ്യമായ മാര്ജിന്റെ 50% പരമാവധി 2 ലക്ഷം രൂപ MSMEക്ക്, 5 ലക്ഷം രൂപ കശുവണ്ടി സംസ്‌കരണ സംരംഭങ്ങള്ക്ക്.




മേല് വിവരിച്ച ധനസഹായങ്ങളില് പ്രവര്ത്തനമൂലധന പുനരുദ്ധാരണ ധനസഹായത്തിനൊഴികെയുള്ളവ ലഭ്യമാകുന്നതിന് ധനകാര്യസ്ഥാപനങ്ങളില് നിന്നും വായ്പ എടുക്കണമെന്ന് നിര്ബന്ധമില്ല. എന്നാല് പ്രവര്ത്തനമൂലധന പുനരുദ്ധാരണ ധനസഹായം സര്ക്കാരില് നിന്നും ലഭ്യമാകുന്നതിന് സംരംഭങ്ങള്ക്ക് ധനകാര്യസ്ഥാപനങ്ങളില് നിന്നും പ്രവര്ത്തനമൂലധന വായ്പ അനുവദിച്ചിരിക്കണം.




ഈ പദ്ധതിയിലേക്കുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷകള് ആവശ്യമായ രേഖകള് സഹിതം ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്, മുനിസിപ്പാലിറ്റി ഓഫീസുകള് എന്നിവടങ്ങളിലെ വ്യവസായ വികസന ഓഫീസര്മാര് വഴി ജില്ലയിലെ പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്ക്കാട്, ചിറ്റൂര്, ആലത്തൂര് എന്നീ അഞ്ച് താലൂക്കിലെ വ്യവസായ ഓഫീസുകളിലെ ഉപജില്ലാ വ്യവസായ ഓഫീസര്മാര്ക്ക് സമര്പ്പിക്കാം. പ്രവര്ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്, ധനസഹായം ലഭ്യമാകുന്ന തീയതി മുതല് 3 മാസത്തിനകം പുനരാരംഭിച്ച്, തുടര്ന്നുള്ള 3 വര്ഷങ്ങളില് പ്രവര്ത്തിക്കണം. ഇതില് വീഴ്ച വരുത്തന്ന സംരംഭങ്ങള്ക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികള് സ്വീകരിക്കും.




വിശദവിവരങ്ങള്ക്ക് ഈ നമ്പറുകളില് വിളിക്കാമെന്ന് ജനറല് മാനെജര് അറിയിച്ചു.



(1) ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408

(2) താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570

(3) താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785

(4) താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395

(5) താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310

(6) താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration