എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ല; നിലപാട് മാറ്റി വി ഡി സതീശൻ
എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്നും വ്യക്തിപരമായി ആർക്കുവേണമെങ്കിലും യുഡിഎഫിന് വോട്ട് ചെയ്യാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന്, ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കഴിഞ്ഞ വർഷം പതാക രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിവാദമാക്കിയത് ബിജെപിയാണെങ്കിൽ ഇത്തവണ സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ അതിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.