Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു

സൈനികരെയും കാവിവൽക്കരിക്കാൻ ശ്രമം ; 62 % സൈനിക്‌ സ്‌കൂളും സംഘപരിവാറിന്‌

04 April 2024 12:59 PM

സൈനിക്‌ സ്‌കൂളുകൾ സ്വകാര്യമേഖലയിൽ അനുവദിക്കാൻ മോദി സർക്കാർ നയംമാറ്റിയശേഷം നൽകിയ സ്‌കൂളുകളിൽ 62 ശതമാനവും ലഭിച്ചത്‌  ബിജെപി നേതാക്കൾക്കും ആര്‍എസ്എസ് അനുബന്ധ സംഘടനകൾക്കും. പ്രതിരോധ സേനകളിലേക്ക് സൈനികരെ സംഭാവന നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സൈനിക്‌ സ്‌കൂളുകളെയും കാവിവൽക്കരിക്കുന്നതാണ്‌ കേന്ദ്ര സർക്കാർ നടപടി. ദ റിപ്പോർട്ടേഴ്‌സ്‌ കലക്ടീവാണ്‌ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്‌.  ഇതുവരെ  സ്വകാര്യമേഖലയിൽ അനുവദിച്ച 40 സ്‌കൂളുകളിൽ 25 എണ്ണവും സംഘപരിവാറിന്റെ കൈയിലാണ്‌ എത്തിയത്‌. 

ബിജെപി നേതാവും അരുണാചൽ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡു, തീവ്ര ഹിന്ദുത്വ പ്രചാരകയും ബാബ്‌റി മസ്‌ജിദ്‌ വിരുദ്ധ പ്രസംഗങ്ങളുടെ പേരിൽ കുപ്രസിദ്ധയുമായ സാധ്വി ഋതംബര, ഗുജറാത്ത്‌ സ്‌പീക്കർ ശങ്കർ ചൗധരി, ബിജെപി മുൻ ജനറൽ സെക്രട്ടറി അശോക്‌കുമാർ ഭവസംഗ്‌ഭായ് ചൗധരി, യുപി ബിജെപി എംഎൽഎ സരിത ബദൗരി തുടങ്ങിയവരാണ്‌ സൈനിക്‌ സ്‌കൂൾ കൈക്കലാക്കിയത്‌. എട്ടു സ്‌കൂൾ ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള വിദ്യാഭാരതിക്ക്‌ ലഭിച്ചു. 17 സ്‌കൂളുകൾ ബിജെപി നേതാക്കൾക്കും മറ്റ്‌ തീവ്ര ഹിന്ദുത്വ സംഘടനകൾക്കും ലഭിച്ചു.  

മലേഗാവ്‌ സ്‌ഫോടനത്തിലെ പ്രതികൾക്ക്‌ പരിശീലനം നൽകിയതിന്റെ പേരിൽ പ്രതിസ്ഥാനത്തുള്ള നാഗ്പുരിലെ ഭോൻസാല മിലിട്ടറി സ്‌കൂളിനും അംഗീകാരം ലഭിച്ചു. പട്ടികയിൽ ആന്ധ്രയിലെ അദാനി കമ്യൂണിറ്റി എംപവർമെന്റ്‌ ഫൗണ്ടേഷനുമുണ്ട്‌. എന്നാൽ, മതന്യൂനപക്ഷങ്ങൾക്ക്‌ ഒരെണ്ണംപോലും ലഭിച്ചില്ല. പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സൈനിക് സ്കൂൾ സൊസൈറ്റിയാണ്‌ സ്‌കൂളുകൾക്ക്‌ അംഗീകാരം നൽകിയത്‌. 2021ലാണ്‌ കേന്ദ്ര സർക്കാർ സ്വകാര്യമേഖലയിലും സൈനിക്‌ സ്‌കൂളുകൾക്ക്‌ അനുമതി നൽകിയത്‌. സായുധ സേനയിലേക്കുള്ള നിയമനം കൂട്ടുമെന്ന അവകാശവാദത്തിന്റെ മറവിലായിരുന്നു കേന്ദ്രത്തിന്റെ നടപടി.  ഇതിനുപിന്നാലെ അഗ്നിവീർ പദ്ധതിയിലൂടെ സൈനിക ജോലിയും കരാർവൽക്കരിച്ചു.

വാർഷിക ഫീസിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിരുന്നു. 12–-ാം ക്ലാസിലെ അക്കാദമിക് പ്രകടനം അടിസ്ഥാനമാക്കി പരിശീലന ഗ്രാന്റായി 10 ലക്ഷം രൂപയും നൽകുന്നുണ്ട്‌. എന്നാൽ, ഈ സർക്കാർ സഹായത്തിനിടയിലും സീനിയർ സെക്കൻഡറി വിഭാഗത്തിൽ വാർഷിക ഫീസ് 13,800 രൂപമുതൽ 2,47,900 രൂപ വരെ കൂട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.  ഇപ്പോഴത്തെ നയംമാറ്റവും കേന്ദ്രതീരുമാനവും ആശങ്കാജനകമാണെന്നും സേനയെ പ്രതികൂലമായി ബാധിക്കുമെന്നും മുൻ ലെഫ്റ്റനന്റ്‌ ജനറൽ പ്രകാശ് മേനോൻ പ്രതികരിച്ചു.

സൈനിക്‌ സ്‌കൂൾ കൈക്കലാക്കിയ സംഘപരിവാർ നേതാക്കൾ
● സാധ്വി ഋതംബര (തീവ്രഹിന്ദുത്വ പ്രചാരക )–- യുപി സംവിദ് ഗുരുകുലം ഗേൾസ് സൈനിക് സ്‌കൂൾ
● പേമ ഖണ്ഡു (അരുണാചൽ മുഖ്യമന്ത്രി)–- തവാങ് പബ്ലിക് സ്കൂൾ
● ശങ്കര്‍ ചൗധരി  (ഗുജറാത്ത്‌ നിയമസഭ സ്‌പീക്കർ)–- ബനാസ് സൈനിക് സ്‌കൂൾ  
● അശോക്‌കുമാർ ഭവസംഗ്‌ഭായ് ചൗധരി (ബിജെപി മുൻ സംസ്ഥാന ജനറൽ സെക്ര.)–- ശ്രീ മോത്തിഭായ് ആർ ചൗധരി സാഗർ സൈനിക് സ്‌കൂൾ
 ● സരിത ബദൗരിയ (യുപി ബിജെപി എംഎൽഎ) –- ഇറ്റാവ ശകുന്തളം ഇന്റർനാഷണൽ സ്‌കൂൾ
● മഹന്ത് ബാലക്‌നാഥ് യോഗി (ഹരിയാന ബിജെപി എംഎൽഎ) – ശ്രീ ബാബ മസ്ത്നാഥ് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ
 ● രാധാകൃഷ്ണ വിഖെ പാട്ടീൽ (ബിജെപി നേതാവ്‌) -–- ഡോ. വിതൽറാവു വിഖെ പാട്ടീൽ സ്‌കൂൾ, മഹാരാഷ്‌ട്ര
 ● സദാഭൗ ഖോട്ട് (മുൻ മന്ത്രി)–- എസ്‌കെ ഇന്റർനാഷണൽ സ്‌കൂൾ,  മഹാരാഷ്ട്ര 
 ● ഹരിറാം രൺവ (ബിജെപി നേതാവ്‌)–-  ഭാരതീയ പബ്ലിക്‌ സ്‌കൂൾ, രാജസ്ഥാൻ

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration