
ഐപിഎല്‍ 2024; ഉദ്ഘാടന മത്സരത്തില്‍ ധോണി- കോഹ്‌ലി ത്രില്ലര്‍ പോരാട്ടം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന്റെ ആദ്യ മത്സരത്തില്‍ ധോണി-കോഹ്‌ലി പോരാട്ടം. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയുടെ ഹോം തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 22ന് വൈകിട്ട് 6.30നാണ് ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരും റണ്ണറപ്പുകളും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുമെന്ന പതിവുശൈലിയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ആദ്യ മത്സരം 24ന് മുംബൈ ഇന്ത്യന്‍സുമായാണ്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് മാർച്ച് 24ന് ആദ്യ മത്സരം കളിക്കും. ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ.
ആദ്യ 15 ദിവസത്തെ ഫിക്‌സ്ചര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ അതിനനുസരിച്ചായിരിക്കും പിന്നീടുള്ള മത്സരങ്ങളുടെ ഫിക്‌സ്ചറുകള്‍ പ്രഖ്യാപിക്കുന്നത്. ജൂണ്‍ ആദ്യവാരം ടി20 ലോകകപ്പ് ആരംഭിക്കുന്നതിനാല്‍ അതിന് മുന്‍പ് ഐപിഎല്‍ അവസാനിപ്പിക്കേണ്ടതുണ്ട്.