ക്യാപ്റ്റൻ മില്ലർ കോപ്പിയടി; 'എന്റെ നോവൽ നാണമില്ലാതെ കോപ്പിയടിച്ചിരിക്കുന്നു'; വേലാ രാമമൂർത്തി
ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഈ മാസം 12-ാം തീയതി തിയേറ്ററുകളിലെത്താനിരിക്കെ പുതിയൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും എഴുത്തുകാരനുമായ വേലാ രാമമൂർത്തി.
തന്റെ പട്ടത്ത് യാനൈ എന്ന നോവൽ നാണമില്ലാതെ കോപ്പിയടിച്ചുവെച്ചിരിക്കുന്നതാണ് ക്യാപ്റ്റൻ മില്ലർ എന്ന് തമിഴ് ചാനലായ പുതിയ തലമുറൈക്ക് നൽകിയ അഭിമുഖത്തിൽ രാമമൂർത്തി പറഞ്ഞു. സിനിമയെടുക്കുന്നതിന് മുമ്പ് അണിയറപ്രവർത്തകർ യാതൊരുവിധത്തിലുള്ള അനുവാദവും തന്നോട് ചോദിച്ചിരുന്നില്ല. ഇക്കാര്യമുന്നയിച്ച് തമിഴ് സംവിധായകരുടെ സംഘടനയെ സമീപിക്കുമെന്നും ക്യാപ്റ്റൻ മില്ലർ ടീമിനെതിരെ നടപടയെടുക്കണമെന്നാവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
"എന്റെ നോവലായ പട്ടത്ത് യാനൈയെ അടിസ്ഥാനമാക്കിയാണ് ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം എടുത്തിരിക്കുന്നത്. ഈ കോപ്പിയടിയുമായി ബന്ധപ്പെട്ട് എനിക്ക് നീതി വേണം. സിനിമാ മേഖലയിൽ സത്യസന്ധതയില്ല. അതിനാൽ, ഇതിഹാസ സംവിധായകനും യൂണിയൻ പ്രസിഡന്റുമായ ഭാരതിരാജ സഹായിക്കുമെന്ന പ്രതീക്ഷയിൽ നീതിക്കായി ഞാൻ സിനിമാ സംവിധായകരുടെ യൂണിയനെ സമീപിക്കാൻ പോവുകയാണ്." വേലാ രാമമൂർത്തി പറഞ്ഞു.