ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്; ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം ജൂൺ 9 ന് ന്യൂയോർക്കിൽ
ജൂണിൽ വെസ്റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്. ഗ്രൂപ്പ് എ യിൽ ആണ് ഇന്ത്യയും പാകിസ്ഥാനുമുള്ളത്. ജൂൺ ഒമ്പതിന് ന്യൂയോർക്കിലാണ് ത്രില്ലർ പേരാട്ടം. അയർലൻഡ്, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എ യിൽ ഉള്ളത്. 20 ടീമുകളാണ് ലോകകപ്പിനുള്ളത്. അഞ്ച് ടീമുകളെ വെച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം.
ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പ് ബി യിലാണ്. നമീബിയ, സ്കോട്ട്ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകളും ബി. ഗ്രൂപ്പിലാണ്. വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകള്‍ സി. ഗ്രൂപ്പിലും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, നേപ്പാള്‍ ടീമുകള്‍ ഡി. ഗ്രൂപ്പിലുമാണ്. നാല് ഗ്രൂപ്പില്‍നിന്നുള്ള ഏറ്റവും മികച്ച രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടില്‍ കടക്കും. എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് പൂളുകളായി തിരിക്കും. തുടര്‍ന്ന് സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയാണ് മത്സരക്രമങ്ങള്‍.
ജൂണ്‍ നാലു മുതല്‍ 30 വരെയാണ് ട്വന്റി20 ലോകകപ്പ്. യു.എസ്.എ.യും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥ്യം വഹിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ 12-ന് യു.എസ്.എ.ക്കെതിരെയുള്ള മത്സരവും ന്യൂയോര്‍ക്കിലാണ്. നാലാം മത്സരം ജൂണ്‍ 15-ന് ഫ്ളോറിഡയില്‍ കാനഡക്കെതിരെയാണ്.