Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News Sports

ആദ്യ ദിനം 23 വിക്കറ്റ്; തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യ 153 റണ്ണിന് ഓൾ ഔട്ട്; 98 റൺസ് ലീഡ്; ഒരേ സ്‌കോറിൽ 6 വിക്കറ്റ്

03 January 2024 10:02 PM

കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയുടെയും തകർപ്പൻ ബൗളിം​ഗ്. ആദ്യ ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്ക സ്കോർ ചെയ്തത് വെറും 55 റൺസ്. എന്നാൽ മറുപടി പറഞ്ഞ ഇന്ത്യൻ ബാറ്റർമാർ വെറും 153 റൺസിൽ ഓൾ ഔട്ടായി. ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ ഒരു റൺസ് പോലും എടുക്കാനാവാതെ നഷ്ടമായി. 98 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡാണ് ഇന്ത്യയ്ക്ക് നേടാനായത്.

ത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ മിന്നലാക്രമണത്തിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. ഒമ്പത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് വിട്ടുനൽകി സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്ക നേടിയത് 55 റൺസ് മാത്രം.

മറുപടി ബാറ്റിം​ഗിൽ ലീഡ് നേടിയെന്നൊഴിച്ചാൽ ഇന്ത്യയ്ക്ക് എടുത്ത് പറയാൻ ഒന്നുമില്ല. 46 റൺസെടുത്ത വിരാട് കോഹ്‌ലി ഇന്ത്യയുടെ ടോപ് സ്കോററായി. രോഹിത് ശർമ്മ 39ഉം ശുഭ്മാൻ ​ഗിൽ 36ഉം റൺസെടുത്തു. യശസി ജയ്സ്വാൾ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ എന്നിവരുൾപ്പടെ ആറ് പേർ പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ നിരയിൽ ക​ഗീസോ റബാഡ, നന്ദ്രേ ബ​ർ​ഗർ, ലുൻ‌​ഗി എൻ​ഗിഡി എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ആദ്യ ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റുകൾ ഇതിനോടകം നഷ്ടമായി. 12 റൺസെടുത്ത ക്യാപ്റ്റൻ എൽഗറിനെയും ഒരു റൺ എടുത്ത ടോണിയെ മുകേഷ് കുമാറും ഒരു റൺ എടുത്ത സ്റ്റബ്‌സിനെ ബുമ്രയും പുറത്താക്കി. നിലവിൽ 3 വിക്കറ്റ് നാശത്തിൽ 62 റൺസ് എന്ന നിലയിലാണ്. 36 റൺസുമായി ഐഡൻ മാർക്രവും 7 റൺസുമായി ഡേവിഡ് ബെഡിങ്മാണ് ക്രീസിൽ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration