പാറ്റ് കമ്മിൻസ് 20.50 കോടിക്ക് ഹൈദരാബാദിൽ; റൊവ്മാന്‍ പവലിന് 7.40 കോടി; രച്ചിൻ രവീന്ദ്ര ചെന്നൈയിൽ
ഐപിഎൽ 17ാം സീസണിലേക്കുള്ള താരലേലം ആരംഭിച്ചപ്പോൾ വിലയേറിയ താരമായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. 20. 50 കോടി രൂപയ്ക്കാണ് താരത്തെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇതുവരെയുള്ള ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയാണിത്.
കഴിഞ്ഞ സീസണിലെ സാം കറന്റെ 18.50 കോടിയായിരുന്നു നിലവിലെ റെക്കോർഡ്. സൺറൈസേഴ്സിനു പുറമെ മുംബൈയും ചെന്നൈയും താരത്തിനായി രംഗത്തുണ്ടായിരുന്നു. വെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവലിനെ 7.40 കോടിക്ക് രാജസ്ഥാൻ റോയൽസും ഓസീസ് ക്രിക്കറ്റർ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സൺറൈസേഴ്സും സ്വന്തമാക്കി.
ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയെ 1.80 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. ഹര്‍ഷല്‍ പട്ടേല്‍ 11.75 കോടിക്ക് പഞ്ചാബ് കിങ്സിലും ജെറാള്‍ഡ് കോട്ട്സി 5 കോടിക്ക് മുംബൈ ഇന്ത്യന്‍സിലും എത്തി. ഡാരിൽ മിച്ചലിനെ 14 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഹർഷൽ പട്ടേൽ - പഞ്ചാബ് കിങ്സ്(11. 75), ഹാരി ബ്രൂക്ക്- ഡൽഹി ക്യാപ്പിറ്റൽസ്(4 കോടി), വാനിന്ദു ഗസരംഗ- സൺറൈസേഴ്സ് (1.50) എന്നിങ്ങനെയാണ് മറ്റു ചില താരങ്ങളുടെ ലേലത്തുക.