ഐഎഫ്എഫ്കെയിൽ ഡെലിഗേറ്റുകൾക്ക് സൗജന്യ ബസ് യാത്ര
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഡെലിഗേറ്റുകൾക്ക് വിവിധ തിയറ്ററുകളിലേക്ക് പോകാൻ സൗജന്യമായി ബസ് ഒരുക്കി ചലച്ചിത്രഅക്കാദമി. കെഎസ്ആർടിസിയുടെ രണ്ട് ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തുന്നത്. രാവിലെ 8.30 മുതൽ രാത്രി 12.30 വരെയാണ് സർവീസ് നടത്തുക.
ടാഗോർ തിയറ്ററിന് മുന്നിൽ നടൻ ജോബി ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. അക്കാദമി സെക്രട്ടറി സി. അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ പങ്കെടുത്തു. മുൻവർഷങ്ങളിൽ സൗജന്യ ഓട്ടോ സർവീസായിരുന്നു. വൈകിട്ട് നിശാഗന്ധിയിലേക്കും ഈ സേവനം ഉണ്ടാകും.