നാല് ദിവസം; 425 കോടി: രൺബീർ ചിത്രം 'അനിമൽ' റിക്കാർഡ് കളക്ഷനിലേക്ക്
റെക്കോർഡ് കളക്ഷനുമായി മുന്നോട്ട് കുതിച്ച് രൺബീർ ചിത്രം അനിമൽ. റിലീസ് ചെയ്തു നാല് ദിവസം പിന്നിടുമ്പോൾ 425 കോടിയാണ് വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 60 കോടി രൂപയാണ് അനിമൽ നേടിയത്. 100 കോടി രൂപയാണ് ചിത്രത്തിൻറെ മുതൽമുടക്ക്. ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബൈയിലും ഡൽഹിയിലുമുള്ള മൾട്ടിപ്ലക്സുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്.
3 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. അർജുൻ റെഡ്ഡി,കബീർ സിങ് എന്നീ ചിത്രങ്ങൾ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിൻറെ സംവിധായകൻ. രശ്മിക മന്ദാനയാണ് നായിക. ബോബി ഡിയോൾ, അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചായാഗ്രഹണം: അമിത് റോയ് , എഡിറ്റിങ്: സന്ദീപ് റെഡ്ഡി വംഗ. പ്രീതം, വിശാൽ മിശ്ര, മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസൺ, ഹർഷവർദ്ധൻ, രാമേശ്വർ, ഗൗരീന്ദർ സീഗൾ എന്നീ 9 സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി- സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് 'അനിമൽ' നിർമിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 1നാണ് ചിത്രം റിലീസ് ചെയ്തത്. വാർത്ത പ്രചാരണം : ടെൻ ഡിഗ്രി നോർത്ത്.