Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News Sports

ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര നേടി ഇന്ത്യ; അക്‌സർ പട്ടേൽ കളിയിലെ താരം

01 December 2023 11:08 PM

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്. നാലാം ട്വന്റി 20യിൽ ഓസ്ട്രേലിയയെ 20 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 175 റൺസ് വിജയലക്ഷ്യത്തിന് ഓസീസിന്റെ മറുപടി ഏഴിന് 154 മാത്രമായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തി.

മത്സരത്തിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിം​ഗിന് അയച്ചു. പതിവുപോലെ ജയ്സ്വാൾ വെടിക്കെട്ടിലാണ് ഇന്ത്യൻ ബാറ്റിം​ഗ് തുടങ്ങിയത്. റുതുരാജ് ഗെയ്ക്ക്‌വാദ്‌ മികച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ ഇന്ത്യ നേടിയ 50 റൺസിൽ 37ഉം ജയ്സ്വാളിന്‍റെ സംഭാവനയായിരുന്നു. എന്നാൽ ശ്രേയസ് അയ്യരും ക്യാപ്റ്റൻ സൂര്യകുമാർ യാദവും വേ​ഗത്തിൽ മടങ്ങി. 32 റൺസെടുത്ത് റുതുരാജ് ഗെയ്ക്ക്‌വാദ്‌ കൂടെ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി.

അഞ്ചാം വിക്കറ്റിലെ റിങ്കു സിം​ഗ് - ജിതേഷ് ശർമ്മ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 29 പന്തിൽ റിങ്കു സിം​ഗ് 46 റൺസെടുത്തു. 19 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതമാണ് ജിതേഷ് ശർമ്മ 35 റൺസെടുത്തത്. ജിതേഷ് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ അഞ്ചിന് 167ൽ എത്തിയിരുന്നു. എന്നാൽ അഞ്ച് വിക്കറ്റിനി‌ടെ ഇന്ത്യയ്ക്ക് ഒമ്പത് റൺസ് മാത്രമാണ് ചേർക്കാനായത്. 20 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റിന് 174 റൺസെടുത്തു. ഈ പരമ്പരയിൽ ഇതാദ്യമായാണ് ഇന്ത്യൻ ടോട്ടൽ 200ൽ താഴെ നിൽക്കുന്നത്.

മറുപടി പറഞ്ഞ ഓസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡ് തകർപ്പൻ തുടക്കമാണ് നൽകിയത്. 16 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 31 റൺസ് ഹെഡ് അടിച്ചെടുത്തു. എന്നാൽ പിന്നീട് വന്നവർ നിലയുറപ്പിച്ചപ്പോഴേയ്ക്കും ഇന്ത്യൻ ബൗളർമാർ ആഞ്ഞടിച്ചു. പുറത്താകാതെ 36 റൺസ് നേടിയ മാത്യൂ വേഡാണ് ഓസീസ് ടോപ് സ്കോറർ. നാല് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ മികച്ച പ്രകടനം പുറത്തെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration