17 കാരനെ മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: സുഹൃത്തുക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് അവരുടെ വീട്ടിലറിയിച്ചതിന് കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ ഏഴുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തതായി അറിയിക്കുകയുണ്ടായി. ഇവരില്‍ ഒരാള്‍ക്കൊഴിച്ച് മറ്റാര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല എന്നതാണ് വിവരം. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പൊലീസ് അറിയിക്കുകയുണ്ടായി.
പ്രതികളില്‍ ഒരാള്‍ തന്നെ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ബാലനിയമപ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത് . പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.