ബാന്ദ്രക്ക് സെൻസര്‍ ബോര്‍ഡിന്റെ യു എ സര്‍ട്ടിഫിക്കറ്റ്; ചിത്രം നാളെ തീയേറ്ററുകളിലേക്ക്
ബോക്സ് ഓഫീസില്‍ മികച്ച വിജയം കുറിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ രാമലീലയ്ക്ക് ശേഷം ദിലീപ് - അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന 'ബാന്ദ്ര' നാളെ തീയേറ്ററുകളില്‍ എത്തുകയാണ്.
പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
സെൻസറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
ബാന്ദ്രയില്‍ "ആല"യായി ദിലീപ് എത്തുമ്ബോള്‍ നായികയായി തമന്നയും എത്തുന്നു. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്ബൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.